രമയുടെ വിയോഗത്തിൽ കണ്ണീരിലാഴ്ത്തുന്ന വാക്കുകളുമായി നടി മേനക..!!😢😢 | Rama Jagadish Menaka suresh

Rama Jagadish Menaka suresh : നടൻ ജഗദീഷിന്റെ ഭാര്യ രമയുടെ വിയോഗം ചലച്ചിത്രപ്രവർത്തകരെയും പ്രേക്ഷകരെയും ഒരേപോലെ സങ്കടത്തിലാഴ്ത്തുകയായിരുന്നു. താരത്തിന്റെ കരമനയിലെ വസതിയിൽ താരപത്നിയെ അവസാനമായി ഒന്ന് കാണാൻ ഒട്ടേറെപ്പേർ തടിച്ചുകൂടിയിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മക്കൾ സൗമ്യയും രമ്യയും രമയ്‌ക്കൊപ്പം നിന്നപ്പോൾ രാവിലെ മുതൽ തന്നെ തന്റെ പ്രിയപത്നിക്കൊപ്പം ജഗദീഷുണ്ടായിരുന്നു.

നടി മേനക ആദരാഞ്ജലി അർപ്പിക്കാൻ കരമനയിലെ വസതിയിലെത്തിയിരുന്നു. “ജഗദീഷേട്ടൻ പ്രാക്റ്റിക്കലാണ്. എന്നാലും ഈ നഷ്ടം അദ്ദേഹത്തെ എത്രത്തോളം വേട്ടയാടുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ… അത്രയും കരുതലോടെയാണ് അദ്ദേഹം രമേച്ചിയെ കൊണ്ടുനടന്നിരുന്നത്.” ജഗദീഷിന്റെയും രമയുടെയും മകൾ തന്റെ ഫ്ലാറ്റിൽ തന്നെയാണ് താമസിക്കുന്നതെന്നും മകളെ കാണാൻ അവർ ഇടക്കിടക്ക് വരാറുണ്ടായിരുന്നെന്നും മേനക പറയുന്നു. “അവസാനതവണ വന്നപ്പോഴും ചിരിച്ചുകൊണ്ടാണ് മടങ്ങിയത്.

അസുഖാവസ്ഥ ആയതുകൊണ്ട് അധികം സംസാരിക്കേണ്ടെന്ന് വെച്ചു. രോഗാവസ്ഥയിലെല്ലാം ജഗദീഷേട്ടൻ എത്ര കരുതലോടെയാണ് ചേച്ചിയെ നോക്കിയത്.” ജഗദീഷും മക്കളും പൊന്നുപോലെയാണ് രമയെ നോക്കിയിരുന്നത് എന്നാണ് മേനക പറഞ്ഞത്. ഭർത്താവ് ജീവിച്ചിരിക്കെ ഭാര്യ ഇല്ലാതാവുന്ന ദുഃഖം കടിച്ചമർത്തുകയാണ് ജഗദീഷ്. മക്കൾക്ക് വേണ്ടി ജീവിച്ച അമ്മയാണ് രമയെന്നും മേനക കൂട്ടിച്ചേർക്കുന്നുണ്ട്. “ജഗദീഷേട്ടനും പെണ്മക്കളും കൂടി ചേച്ചിയെ താങ്ങിയെടുത്ത് കൊണ്ടുവരുന്ന ദൃശ്യങ്ങൾ ഓർമ്മയിലുണ്ട്.

കണ്ണുനിറയുന്ന ഓർമ്മകളാകും അതെല്ലാം ഇനി. എത്ര തിരക്കാണെങ്കിലും രമേച്ചിക്ക് വേണ്ടി എവിടെയും ഓടിയെത്തുന്ന ജഗദീഷേട്ടനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഈ നഷ്ടം മറികടക്കാനുള്ള ശക്തി ഈശ്വരൻ നൽകട്ടെ”. ഇന്നലെയായിരുന്നു ജഗദീഷിന്റെ ഭാര്യ രമ അന്തരിച്ചത്. ഫോറൻസിക് വിഭാഗം മേധാവിയായി വിരമിച്ച രമ പ്രൊഫഷണൽ ജീവിതത്തിൽ വിജയിച്ച സ്ത്രീയാണ്. മക്കൾക്ക് വേണ്ടി ജീവിച്ച അമ്മയായിരുന്നു രമ. രണ്ട് പെണ്മക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി. അവരുടെ വിവാഹവും നടത്തി. കടമകൾ തീർത്ത ശേഷമാണ് രമ ജഗദീഷിനോട് വിട പറഞ്ഞത്.