Rajinikanth New BMW Gifted By Jailer Movie Producer : തീയറ്ററുകളിൽ സൂപ്പർ ഹിറ്റായി മാറിയ രജനി ചിത്രം ജയിലറിന്റെ വിജയം ആഘോഷത്തിന്റെ ഭാഗമായി നിര്‍മ്മാതാക്കളായ സണ്‍പിക്ചേഴ്സ് ബി എം.ഡബ്യു എസ്.യു.വി സമ്മാനമായി രജനികാന്തിന് നല്കി.
തരത്തിനായി ഒരുക്കിയ ബിഎംഡബ്ല്യു എക്സ് 7 കൂടാതെ ബിഎംഡബ്ല്യു ഐ 7 എന്നീ മോഡൽ കാറുകളിൽ നിന്ന് താരം എക്സ് 7 തിരഞ്ഞെടുത്തു. ഈ സമ്മാനം നൽകിയതിന്റെ വീഡിയോ സൺ പിക്ചേഴ്സ് അവരുടെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. നെൽസൺന്റെ സംവിധാനത്തിൽ രജനിയെ നായകനാക്കി ഒരുക്കിയ എത്തിയ ചിത്രം ജയിലർ ഇപ്പോഴും ബോക്സോഫീസിൽ വിജയത്തേരോട്ടം തുടരുകയാണ്. ചിത്രത്തിന്റെ കളക്ഷൻ ആഗോളതലത്തിൽ തന്നെ 600 കോടി എന്ന വലിയ സംഖ്യയിലേക്ക് കുതിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വലിയ വിജയത്തിൽ തന്റെ സന്തോഷം പ്രകടിപ്പിച്ച് നിർമാതാവ് കലാനിധി മാരൻ താരത്തെ നേരിൽക്കണ്ട് ചെക്ക് കൈമാറിയിരുന്നു. ഇപ്പോൾ അതിന് തുടർച്ചയായിട്ടാണ് നിർമ്മാതാവ് താരത്തിന് കാറിന്റെ താക്കോൽ കൈമാറിയിരിക്കുന്നത്.
വിപണിയിൽ 1.22 കോടി രൂപ മുതൽ 1.24 കോടി വരെ ഇന്ത്യയിൽ വിലവരുന്ന ബിഎംഡബ്ല്യുവിന്റെ മോഡൽ ആണ് രജനിക്ക് സ്വന്തമായിരിക്കുന്നത്. പുതിയ മോഡൽ X7 വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് 3.0 ലിറ്റർ പെട്രോൾ ഡീസൽ എൻജിനുകളിൽ ആണ്.
വാഹനത്തിലെ പെട്രോൾ എഞ്ചിന് മോഡൽ 381 ബി എച്ച് പി പവറും അതോടൊപ്പം 520 എൻ എം ടോർക്കും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഈ കാറിന് ഏകദേശം 5.8 സെക്കൻഡിനുള്ളിൽ തന്നെ 100 കിലോമീറ്റർ വേഗതയിൽ യാത്ര ചെയ്യാൻ സാധിക്കും. അതോടൊപ്പം വാഹനത്തിന് മറ്റു കിടിലൻ ഫീച്ചറുകൾ ആയ ബിഎംഡബ്ലിയു സിഗ്നേച്ചർ കിഡ്നി ഗഗ്രില്ലും, കൂടാതെ 21 ഇഞ്ചിന്റെ അലോയ് വീൽ, ഓട്ടോമാറ്റിക് ഹെഡ് ലാമ്പ്, വയർലെസ് ചാർജിങ് എന്നിങ്ങനെ നിരവധി ഫീച്ചറുകൾ കമ്പനി ഈ വാഹനത്തിന് നൽകിയിട്ടുണ്ട്. ഈ വാഹനത്തിന്റെ ഏറ്റവും പ്രധാന ഫീച്ചർ മ്യൂസിക്കിനും മാപ്പിനുംമാത്രമായി 20 ജിബി വരുന്ന ഹാർഡ് ഡ്രൈവ് വാഹനത്തിൽ നൽകിയിട്ടുണ്ട്.