Rajinikanth Brings Soundarya Rajinikanth Son To School : തമിഴ് സിനിമലോകത്തെ സൂപ്പർ സ്റ്റാർ എന്ന് പറഞ്ഞാൽ എല്ലാവരുടെയും മനസ്സിലേക്ക് ഓടി വരുന്നത് ഒരേ പേരായിരിക്കും രജനീകാന്ത്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും സൂപ്പർ സ്റ്റാർ തന്നെയാണ് രജനി. യുവനടൻ ആയിരുന്നപ്പോൾ മാത്രമല്ല തന്റെ വാർദ്ധക്യ കാലത്തും ഹീറോ പരിവേഷങ്ങൾ ഇത്രയധികം ഇണങ്ങുന്ന മറ്റൊരു താരം ഇല്ല എന്ന് ഉറപ്പിച്ചു പറയാം.
രജനിയുടെ സൂപ്പർ ഹിറ്റ് മൂവി പടയപ്പയിലെ ഒരു ഫെമസ് ഡയലോഗ് ഉണ്ട് വയസ്സാനാലും ഉൻ അഴകും സ്റ്റൈലും ഉന്നെ വിട്ട് പോകാതെ എന്ന് അക്ഷരാർത്ഥത്തിൽ ആ വിശേഷണം ആ കഥാപാത്രത്തെപ്പോലെ തന്നെ രജനി കാന്ത് എന്ന നടനും ഏറെ യോജിക്കും എന്നതാണ് വാസ്തവം. ഒരു സൂപ്പർ ഹീറോ ആയിരിക്കുമ്പോഴും പൊതു ചടങ്ങുകളിൽ നരയും കഷണ്ടിയും ഒക്കെയുള്ള തന്റെ യഥാർത്ഥ രൂപത്തിൽ എത്താൻ ധൈര്യം കാണിച്ച ആളാണ് രജനികാന്ത്.
അത്രയധികം കോൺഫിഡൻസ് ഉള്ള മറ്റാരും ലോക സിനിമയിൽ തന്നെ കാണില്ല എന്ന് വേണം പറയാൻ. തന്റെ നിലപാടുകൾ കൊണ്ടും അഭിപ്രായ പ്രകടനം കൊണ്ടും ഏറെ വ്യത്യസ്തമായ ഒരു മനുഷ്യനാണ് താൻ എന്ന് രജനി എന്നെ തെളിയിച്ചു കഴിഞ്ഞു. ഞങ്ങൾക്കിടയിൽ തങ്ങളിൽ ഒരാളായി എപ്പോ വേണമെങ്കിലും ഇറങ്ങി വരുന്ന താര ജാഡകൾ ലവലേശം ഇല്ലാത്ത രജനി പക്ഷെ തമിഴ് മക്കൾക്ക് ദൈവ തുല്യനാണ്.
ഇപോഴിതാ കൊച്ചുമകനെയും കൊണ്ട് സ്കൂളിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. സൗന്ദര്യ രജനീകാന്ത് ആണ് ചിത്രങ്ങൾ പങ്ക് വെച്ചത്. തന്റെ മകൻ സ്കൂളിൽ പോകാൻ മടി കാണിച്ചപ്പോൾ അവന്റെ സൂപ്പർ സ്റ്റാർ മുത്തശ്ശൻ അവനെയും കൂട്ടി സ്കൂളിലേക്ക് പോയ് എന്നും. നിങ്ങൾ ചെയ്യുന്ന എല്ലാ റോളുകളിലും നിങ്ങൾ ബെസ്റ്റ് ആണ് അത് ഓഫ് സ്ക്രീനിൽ ആണെങ്കിലും ഓഫ് സ്ക്രീനിൽ ആണെങ്കിലും എന്നും സൗന്ദര്യ കുറിച്ചു.