Rajalekshmi Akhil Marar Joined To Navya Nair Dance School Maathangi : ബിഗ്‌ബോസ് റിയാലിറ്റി ഷോയിൽ കൂടി അനവധി മത്സരാർഥികൾ കേരള സമൂഹത്തിന്റെ മനസ്സിലേക്ക് സ്ഥാനം നേടിയിട്ടുണ്ട്. അതിൽ തന്നെ പലരും ഇപ്പോഴും സോഷ്യൽ മീഡിയയിലും പലതരം ചർച്ചകളിലും സജീവമാണ്. എന്നാൽ ബിഗ്‌ബോസ് സീസൺ 5 വിജയിയായ അഖിൽ മാരാർ ഇന്നും തന്റെ ശക്തമായ നിലപാടും ആരെയും അമ്പരപ്പിക്കുന്ന ജീവിത നേട്ടങ്ങൾ കൊണ്ടും മലയാളിക്ക് ഏറെ പ്രിയപ്പെട്ടവനാണ്.
നേരത്തെ നീണ്ട വാക്പോരിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി കൊണ്ട് ചലച്ചിത്ര പ്രവർത്തകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ വാർത്തകളിൽ ഇടം നേടിയിരുന്നു. തന്റെ നിലപാട് എവിടെയും ശക്തമായി പറയുന്ന അഖിൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സപ്പോർട്ട് എന്നും ഭാര്യ രാജലക്ഷ്മിയും മക്കളുമാണെന്ന് പറയാറുണ്ട്. ഇപ്പോൾ അഖിൽ ഭാര്യ രാജലക്ഷ്മി ജീവിതത്തിലെ ഒരു പുത്തൻ സന്തോഷ വാർത്തയാണ് ആരാധകർ അടക്കം ഏറ്റെടുക്കുന്നത്.
സോഷ്യൽ മീഡിയയിൽ റീൽസും ഡാൻസ് വീഡിയോകളുമായി ഏറെ സജീവമാണ് രാജലക്ഷ്മി. എന്നാൽ തന്റെ ജീവിതത്തിലെ ഒരു വലിയ ആഗ്രഹത്തിലേക്ക് കാലെടുത്തുവെക്കുന്ന സന്തോഷം പങ്കിടുകയാണ് ഇപ്പോൾ രാജലക്ഷ്മി. നടി നവ്യാ നായരുടെ മാതംഗി ഡാൻസ് സ്കൂളിലേക്ക് നൃത്തം അഭ്യസിക്കാൻ എത്തുകയാണ് രാജലക്ഷ്മി.
മാതംഗി എന്ന നൃത്തവിദ്യാലയം സാക്ഷാത്കരിക്കുന്നതിനിടയിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ച് അടക്കം നവ്യ നായർ അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോൾ അവിടേക്ക് നൃത്തം പഠിക്കാൻ എത്തുകയാണ് രാജലക്ഷ്മി, നവ്യയിൽ നിന്നും അനുഗ്രഹം വാങ്ങുന്ന ചിത്രം പങ്കിട്ട താരം തന്നെ ഇതിലേക്ക് നയിച്ച ഭർത്താവ് അഖിലിനും നന്ദി പറയുന്നുണ്ട്. രാജലക്ഷ്മി പുതിയ തുടക്കത്തിന് എല്ലാവിധ ആശംസകളും നേരുകയാണ് ആരാധകരും.