തെന്നിന്ത്യൻ സിനിമാ ലോകം ഇളക്കി മറിച്ച പുഷ്പ യിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ചില സൂചനകൾ…👌🔥

തെന്നിന്ത്യൻ സിനിമാ ലോകം ഇളക്കി മറിച്ച പുഷ്പ യിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ചില സൂചനകൾ…👌🔥 തെന്നിന്ത്യൻ സിനിമ ലോകത്ത് ആഘോഷമാക്കിയ ഹിറ്റ്‌ സിനിമയായിരുന്നു പുഷ്പ. അല്ലു അർജുനും  ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തിൽ ഒന്നിച്ചെത്തിയ ചിത്രം ഡിസംബര്‌ 17 ന് ആയിരുന്നു  തിയേറ്ററിൽ റിലീസ് ചെയ്തത്. ആരാധകർ ഇരുകൈയും നീട്ടിയാണ് പ്രിയതാരത്തിന്റെ സിനിമ ഏറ്റെടുത്തത്. തെലുങ്ക്,മലയാളം, തമിഴ്,കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു. എല്ലാ ഭാഷകളിൽ നിന്നും മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് കിട്ടിയിരുന്നത്.

ഇപ്പോഴിതാ ചിത്രത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ചില രഹസ്യങ്ങൾ ആണ് പുറത്തു വരുന്നത്. ചിത്രത്തിന്റെ തുടക്കത്തിൽ പുഷ്പ സോമനാഥിനോട് പറയുന്നുണ്ട്  നമ്മുടെ വണ്ടികൾ സ്ഥിരമായി പിടിക്കുന്നത് വണ്ടികളിൽ തടി കയറി അതിന്റെ മുകളിൽ തക്കാളിയും മറ്റു പച്ചക്കറികളും ഇട്ടുകൊണ്ട് പോകുന്ന കൊണ്ടാണെന്ന്. ഈ കാര്യത്തിന് തെളിവായിട്ടാണ് പുഷ്പയുടെ ഇൻട്രോടക്ക്ഷൻ സീനിൽ തന്നെ സിനമയെ പോലെ തന്നെ  തക്കളിയുമായി വരുന്ന വണ്ടി പോലീസ് പിടിക്കുന്നത് കാണിക്കുന്നത്.

പുഷ്പ ആദ്യമായി രക്തചന്ദനം വെട്ടാൻ വരുമ്പോൾ പുഷ്പ ഇട്ടിരിക്കുന്ന ടീഷർട്ടിനും രക്തചന്ദനത്തിനും ഒരേ കളറാണ് കാണിക്കുന്നത്.  ആ സമയത്ത് മറ്റാരും ആ കളറിലുള്ള ഡ്രസ്സ് ധരിക്കുന്നില്ലെങ്കിലും തൊട്ടടുത്തു വരുന്ന പാട്ടിൽ എല്ലാവരുടെയും മുഖത്ത് ചുവപ്പു കളറിൽ പൊടി  ഉപയോഗിച്ചതായി കാണാം.  ചിത്രത്തിലെ ഗോവിന്ദ് പോലീസ് കഥാപാത്രം പുഷ്പക്ക് എതിരാണെങ്കിലും  അയാൾ ഒരു നല്ല കഥാപാത്രമായിട്ടാണ് എത്തുന്നത്.  അതുപോലെ തന്നെ സിനിമയിൽ പുഷ്പയെ ചില സമയത്ത് ഒരു നെഗറ്റീവ് കഥാപാത്രമായും കാണിക്കുന്നുണ്ട്.

അതുകൊണ്ടാണ് അവസാനം കാണിക്കുന്ന പുഷ്പയുടെ ബൈക്കിൽ 666 എന്ന നമ്പർ കൊടുത്തിരിക്കുന്നത്. അതുപോലെ തന്നെ പുഷ്പ ആദ്യമായി എടുക്കുന്ന വാഹനത്തിന് ചുവപ്പ് നിറമാണ്. ഇത് രക്തചന്ദനത്തിന്റെ ചുവപ്പോ അല്ലെങ്കിൽ രക്തത്തിന്റെ ചുവപ്പ് ആണ് കാണിക്കുന്നത്.  അതുപോലെതന്നെ ചിത്രത്തിലെ ഒരു മധ്യഭാഗത്തായി ഗോവിന്ദ് പുഷ്പയോട് അവർ ചെയ്യുന്ന തെറ്റിനെപ്പറ്റി പറഞ്ഞു കൊടുക്കുമ്പോൾ ഗോവിന്ദ് വെള്ള ഡ്രസ്സും പുഷ്പ കറുത്ത ഡ്രസ്സും ആണ് ധരിച്ചിരിക്കുന്നത്.