12 വർഷത്തെ പരിശ്രമ ഫലം.!! നജീബായി പൃഥ്വിയുടെ പരകായ പ്രവേശം; തീക്ഷ്ണം തീവ്രം, ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി ആടുജീവിതം.!! | Prithviraj Sukumaran Revel Aadujeevitham First Look Poster And Release Date

Prithviraj Sukumaran Revel Aadujeevitham First Look Poster And Release Date : മലയാളികൾ ഏറെ കാത്തിരുന്ന ആ നിമിഷം അടുത്തെത്തിയിരിക്കുന്നു. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആട് ജീവിതം റിലീസിങ്ങ് ദിവസം അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. ഈ ഏപ്രിൽ മാസം 10 നാണു ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.2008 ൽ പുറത്തിറങ്ങിയ ബെന്യാമിന്റെ ആട്ജീവിതം എന്ന പുസ്തകം

വായിക്കാത്ത മലയാളികൾ കാണില്ല. മലയാള നോവൽ സാഹിത്യത്തിലെ ഒരു വൈരക്കല്ല് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന നോവൽ ആണ് ആട്ജീവിതം. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി പ്രവാസജീവിതം നയിക്കാൻ സൗദി അറേബ്യയിൽ എത്തുന്ന നജീബ് എന്ന യുവാവ് ചെന്ന് ചാടുന്ന ചതിക്കുഴിയും മരുഭൂമിയിൽ ആടിനെ നോക്കാൻ ജോലി ലഭിക്കുന്ന നജീബിന്റെ സമാനതകളില്ലാത്ത ദുരിതങ്ങൾ നിറഞ്ഞ

ആട് ജീവിതവും ബുക്കിൽ വായിച്ച മലയാളികളുടെ കൈ വിറച്ചത് ഇത് വെറും ഒരു കഥയല്ല ഇതെല്ലാം അനുഭവിച്ച ഒരാൾ ഇന്നും നമുക്കൊപ്പം ജീവിക്കുന്നു എന്നറിഞ്ഞപ്പോൾ ആണ്. നജീബ് എന്ന യുവാവിന്റെ ജീവിതകഥ ഇത് പോലെ നമ്മൾ അറിയപ്പെടാതെ പോകുന്ന ഒരുപാട് പേരുടെ ജീവിച്ചിരുന്നു എന്ന തിരിച്ചറിവ് വായനക്കാരിൽ ഉണ്ടാക്കി.2019 ൽ ബെന്യാമിന് കേരള സാഹിത്യ അക്കാദമി അവാർഡ്‌ നേടിക്കൊടുത്ത ആട്

ജീവിതം അറബി, നേപ്പാളി, ഒഡിയ, തായ്, തമിഴ് ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.2018 ലാണ് വായനക്കാരെ ഇത്രയധികം സ്വാദീനിച്ച കൃതി സിനിമയക്കണം എന്ന് ബ്ലെസി തീരുമാനിച്ചത്. നജീബായി പൃഥ്വിരാജിനെയും തിരഞ്ഞെടുത്തു. ഈ വാർത്ത പുറത്ത് വന്നതിനു ശേഷം ഓരോ മലയാളിയും ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. മരുഭൂമിയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.കോവിഡ് 19 ലോക്ക് ഡൌൺ മൂലം പൃഥ്വിരാജ് ഉൾപ്പെടെയുള്ള സിനിമ പ്രവർത്തകർ മരുഭൂമിയിൽ പെട്ട് പോയ സംഭവം വലിയ വാർത്ത ആയിരുന്നു.പൃഥ്വിരാജ് എന്ന നടന്റെ സമർപ്പണം എത്ര മാത്രമെന്ന് മനസ്സിലാക്കി തരുന്ന ഒരു സിനിമ കൂടിയാണ് ഇത്. നജീബിന്റെ ശ്രീരപ്രകൃതി കാണിക്കാൻ 98 കിലോ ഭാരം കൂട്ടുകയും 67 കിലോ ആയി കുറയ്ക്കുകയും ചെയ്ത പൃഥ്വിരാജ് എല്ലാവരെയും അത്ഭുതപ്പെടുത്തി. ഏപ്രിൽ 10 എന്ന ഒറ്റ വേണ്ടിയാണു ഇനി സിനിമ പ്രേമികളുടെ കാത്തിരിപ്പ്.

AadujeevithamPrithviraj SukumaranRelease Date