നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു പി; ഒരുമിച്ച് പങ്കിട്ട ഒരുപാട് പിറന്നാൾ ഓർമകളുടെ കൂടെ ഒന്ന് കൂടി, സയീദ് മസൂദിന് പിറന്നാൾ ആശംസിച്ച് സുപ്രിയ മേനോൻ പൃഥ്വിരാജ്.!! | Prithviraj Sukumaran Birthday Wish By Supriya Menon Prithviraj

Prithviraj Sukumaran Birthday Wish By Supriya Menon Prithviraj : മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ സ്നേഹവും ആരാധനയും ഉള്ള താരകുടുംബമാണ് സുകുമാരന്റേത്. മല്ലിക സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും ഒക്കെ സുകുമാരന്റെ അതേ പാതയിൽ മലയാള സിനിമയിൽ തിളങ്ങി നിന്നപ്പോൾ വ്യത്യസ്തമായ കുറെയധികം കഥാപാത്രങ്ങളെയാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്.

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമ ലോകത്തിൻറെ ശ്രദ്ധ നേടിയെടുക്കുവാനും ഈ താര കുടുംബത്തിന് സാധിച്ചിട്ടുണ്ട്. നിർമ്മാണ കമ്പനിയുമായി പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ സിനിമയിൽ തന്റെ സാന്നിധ്യം രേഖപ്പെടുത്തിയപ്പോൾ അഭിനയത്രി, ബിസിനസ് വുമൺ എന്നീ നിലകളിലൊക്കെയാണ് ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമ ആളുകളുടെ ശ്രദ്ധ നേടിയെടുത്തത്.

മോഹൻലാലിനെ പ്രധാന വേഷത്തിലണി നിരത്തി പൃഥ്വിരാജ് പുറത്ത് ഇറക്കിയ ലൂസിഫർ ബിഗ് സ്ക്രീനിലും തീയറ്ററുകളിലും വലിയ പ്രതികരണം നേടി മികച്ച കളക്ഷനോടെ ആണ് പുറത്തിറങ്ങിയത്. ഇപ്പോൾ ചിത്രത്തിൻറെ രണ്ടാം ഭാഗമായ എമ്പുരാന്റെ ചിത്രീകരണം ന്യൂയോർക്കിൽ അടക്കം പലവിധ ഭാഗങ്ങളിലായി പുരോഗമിക്കുകയാണ്. ഇതിനിടയിൽ ലൂസിഫറിലെ പ്രധാന കഥാപാത്രമായ ഗോവർദ്ധനനെ അവതരിപ്പിച്ച ഇന്ദ്രജിത്തും ന്യൂയോർക്ക് എത്തിയതിന്റെ വിശേഷങ്ങളാണ് മുൻപ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. കഴിഞ്ഞ വർഷം ഒക്ടോബർ 5നാണ് എമ്പുരാന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇരുപതോളം വിദേശ ചിത്രങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്.

കൂടാതെ ആശിർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഇന്ന് പ്രിത്വിരാജ് ജന്മദിനത്തിൽ ലൂസിഫർ രണ്ടാം ഭാഗത്തെ സംബന്ധിച്ച ഒരു അറിയിപ്പും സംവീധായകൻ പ്രിത്വിക്ക് ഒരു ആശംസയുമായി എത്തുകയാണ് നിർമ്മാണ കമ്പനി. എമ്പുരാനിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടത്. ‘എംപറേഴ്സ് ജനറൽ’ എന്നുള്ള ഒരു ക്യാപ്ഷ്യനോടെയാണ് ഇപ്പോൾ പോസ്റ്റർ പുറത്തുവിട്ടത്. ലാലേട്ടൻ അവതരിപ്പിക്കുന്ന ഖുറേഷി അബ്രാമിന്റെ വലം കൈയായിട്ടുള്ള സയീദ് മസൂദ് എന്ന മെയിൻ ശ്രദ്ധേയ കഥാപാത്രത്തെയാണ് പൃഥ്വി സിനിമയിൽ അവതരിപ്പിക്കുന്നത്.

Prithviraj SukumaranPrithviraj Sukumaran BirthdaySupriya menon Prithviraj