സുപ്രിയയും അല്ലിയും ഇല്ല, അമ്മക്കും ചേട്ടനും ഒപ്പം ആഘോഷത്തിൽ പൃഥ്വിരാജ് സുകുമാരൻ; ഇന്ദ്രനും രാജുവേട്ടനും ഒപ്പം മനം നിറഞ്ഞ് മല്ലികാമാ.!! | Prithviraj And Indrajith Family Onam With Mother Mallika Sukumaran

Prithviraj And Indrajith Family Onam With Mother Mallika Sukumaran : മലയാള സിനിമ മേഖലയിലെ മികച്ച താരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്ത് സുകുമാരനും. നടനായി സിനിമാ മേഖലയിൽ ഇന്ദ്രജിത്ത് തിളങ്ങിയപ്പോൾ. സിനിമാനിർമ്മാതാവായും സംവിധായകനായും അഭിനേതാവായും പൃഥ്വിരാജ് തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോവുകയാണ്. കൂടാതെ മികച്ച ഗായകരുമാണ് പൃഥ്വിരാജും ഇന്ദ്രജിത്തും.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരങ്ങൾ ഇരുവരും തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ പൃഥ്വിരാജ് പുതിയ ഫുട്ബോൾ ക്ലബുമായി എത്തിയിരുന്നു. ഇപ്പോൾ താരത്തിന്റേതായി സമൂഹ മാധ്യമങ്ങൾ ശ്രദ്ധ നേടുന്നത് പൃഥ്വിരാജ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ ചിത്രമാണ്. ഓണാശംസകളുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ.


തന്റെ സഹോദരൻ ഇന്ദ്രജിത്തിനും അമ്മ മല്ലിക സുകുമാരനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് താരം ഓണാശംസകളുമായി എത്തിയത്. മനോഹരമായ സെറ്റ് സാരിയുടുത്ത് മല്ലികമ്മയുടെ ചിത്രം കണ്ട് ആരാധകർ വലിയ സന്തോഷത്തിലാണ് ഓണാശംസകൾ നൽകി എത്തിയത്. എല്ലാവർക്കും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണ ദിനാശംസകൾ എന്നാണ് പൃഥ്വിരാജ് ചിത്രത്തിന് ചുവടെ കുറിച്ചത്. തന്റെ കുടുംബത്തോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് ആരാധകർക്ക് ഓണാശംസകളുമായി ഇന്ദ്രജിത്ത് സുകുമാരനും എത്തി.

തന്റെ അമ്മയ്ക്കും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങൾ കണ്ട് ആരാധകരും വലിയ സന്തോഷത്തിൽ ആണ്. നിരവധി ആരാധകർ ആണ് പങ്കുവെച്ച ചിത്രത്തിന് ചുവടെ ഓണാശംസകളുമായി എത്തിയത്. ഇന്ദ്രജിത്തിനും കുടുംബത്തിനും ഓണാശംസകൾ എന്നിങ്ങനെ ആണ് ആരാധകർ പങ്കുവെച്ച കമന്റുകൾ. ക്രോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ് ബാനറിൽ ഇന്ദ്രജിത്തും സർജനോയും ഒന്നിക്കുന്ന ഫാമിലി ഫൺ എന്റർടൈൻമെന്റ് ചിത്രമായ മാരിവില്ലിൻ ഗോപുരങ്ങൾ ഏപ്രിൽ 12ന് റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജിന്റേതായി എമ്പുരാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഒന്നാം ഭാഗം ലൂസിഫർ മലയാളത്തിൽ വൻ വിജയമായിരുന്നു.

Indrajith SukumaranMallika SukumaranPrithviraj Sukumaran