പാത്തുവിന് ഇന്ന് പത്തൊമ്പത്.!! ലണ്ടൻ ബേബിക്ക് ബർത്ത് ഡേ വിരുന്നൊരുക്കി പൂർണിമയും ഇന്ദ്രനും; പിറന്നാൾ നിറവിൽ സുകുമാരൻ കുടുംബത്തിലെ മൂത്ത കൊച്ചുമോൾ.!! | Prarthana Indrajith Birthday Celebration

Prarthana Indrajith Birthday Celebration : സുകുമാരൻ്റെ മക്കളായ പ്രിയതാരങ്ങളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. രണ്ടു പേരുടെയും കുടുംബവിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. പുഥ്വിരാജ് കല്യാണം കഴിച്ചത് സിനിമാ മേഖലയിൽ നിന്നല്ലെങ്കിലും, ഇന്ദ്രജിത്ത് വിവാഹം കഴിച്ചത് മലയാളത്തിലെ മോഡലും നായികയുമായ പൂർണ്ണിമയെയാണ്. ഇന്ദ്രജിത്തും പൂർണ്ണിമയും മലയാളത്തിലെ മാതൃകാ ദാമ്പത്യം നയിക്കുന്ന ദമ്പതിമാരിൽ ഒരാളാണ്.

ഇവർക്ക് രണ്ടു മക്കളാണുള്ളത്. പ്രാർത്ഥനയും,നക്ഷത്രയും. സോഷ്യൽ മീഡിയയിൽ സജീവമാണ് പൂർണ്ണിമ ഇന്ദ്രജിത്തും മക്കളും. ഇവരുടെ പോസ്റ്റുകളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇന്ദ്രജിത്തിനെയും പൂർണ്ണിമയെയും പോലെ താരമാണ് ഇവരുടെ മൂത്ത മകളായ പാത്തു എന്നു വിളിക്കുന്ന പ്രാർത്ഥന. ഇപ്പോഴിതാ വൈറലാകുന്നത് പ്രാർത്ഥനയുടെ പിറന്നാൾ ദിനത്തിൽ അമ്മ പൂർണ്ണിമ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.

പ്രാർത്ഥനയുടെ പിറന്നാൾ ദിനമായ ഇന്നലെ പ്രാർത്ഥനയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചതിന് പിന്നാലെ അഭിനന്ദനങ്ങളും അറിയിച്ചിരുന്നു. റോക്ക് സ്റ്റാർ എന്നാണ് പൂർണ്ണിമ പാത്തുവിനെ വിളിക്കുന്നത്. പ്രാർത്ഥനയുടെ പിറന്നാൾ ദിനത്തിലാണ് താരം താരത്തിൻ്റെ സിംഗിൾ സോങ്ങിൻ്റെ ഡേറ്റ് പ്രഖ്യാപിച്ചത്. നവംബറിൽ പല പ്രഖ്യാപനങ്ങളും നടക്കാനുണ്ടെന്നും, ഈ ഒരു ദിനത്തിനായി 2021 മുതൽ ഞാൻ കാത്തിരിക്കുന്നതാണെന്നും പ്രാർത്ഥന പറഞ്ഞിരുന്നു. പ്രാർത്ഥന തന്നെയാണ് ഈ ഗാനം എഴുതിയത്.

മിലൻ എം പി 3 ആണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. ഞാനും മിലനും ബാല്യകാല സുഹൃത്തുക്കളാണെന്നും, ഒരുമിച്ച് ഒരു മ്യൂസിക് ചെയ്യണമെന്നുള്ളത് നമ്മുടെ ആഗ്രഹമായിരുന്നുവെന്നും പ്രാർത്ഥന താരത്തിൻ്റെ പോസ്റ്റിൽ പറഞ്ഞിരുന്നു. ‘അയൻ ദ വൺ’ നവംബർ 5നാണ് റിലീസിനൊരുങ്ങുന്നത്. പ്രാർത്ഥനയുടെ ആദ്യത്തെ സിംഗിൾ സോങ്ങിന് അഭിനന്ദനങ്ങളുമായി നിരവധി താരങ്ങളാണ് എത്തിയിരിക്കുന്നത്. പിറന്നാൾ ആശംസകളും അഭിനന്ദന പ്രവാഹവുമായിരുന്നു പൂർണ്ണിമ തൻ്റെ മകൾ പാത്തുവിന് വേണ്ടി പങ്കുവെച്ച പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.