നിങ്ങളെ കൊല്ലാൻ വരെ കഴിവുള്ള 10 വിഷസസ്യങ്ങൾ…!!

മരങ്ങളും ഇലകളും ഒക്കെ ഇഷ്ടമില്ലാത്തവരായി ആരുണ്ട് ഈ ഭൂമിയിൽ. പ്രകൃതയുടെ ഏറ്റവും മനോഹരമായ സൃഷ്ടികളിൽ ഒന്നാണ് സസ്യ വർഗം. എന്നാൽ ഇവയിൽ വിഷ സസ്യം എന്ന ഒരു വിഭാഗമുണ്ട്. ഒരു പക്ഷെ, നിങ്ങൾക്ക് മരണം വരെ സംഭവിക്കാൻ സാധ്യതയുള്ള സസ്യ വർഗം. സസ്യങ്ങളിൽ മനുഷ്യർക്ക് ഔശധവീര്യങ്ങളുള്ളതു പോലെ തന്നെ വിഷവീര്യമുള്ളതുമുണ്ട്. പ്രകൃതിയുടെ സന്തുലിതത്വത്തിന് എല്ലാം അത്യന്താപേക്ഷിതമാണ് താനും. ചല വിഷ സസ്യങ്ങളെ പരിചയപ്പെടാം.അധികമായാൽ അമൃതും വിഷം എന്നതുപോലെ ചില ഔഷധവീര്യമുള്ള സസ്യങ്ങൾ പോലും അധികം ഉപയോഗിക്കുന്നത് വിപരീത ഫലമാണുണ്ടാക്കുക. സ്വയം നിലയിൽ പ്രശ്നമില്ലാത്തതും വിരുദ്ധമായ മറ്റൊന്നിനോട് ചേരുമ്പോൾ വിഷാംശമുണ്ടാവുന്ന ഫലങ്ങളുമുണ്ട്. പക്ഷേ ഇതെല്ലാം എല്ലാവർക്കും ബാധകമാവണമെന്നില്ല. പൊതുവെ മനുഷ്യർക്ക് ദോഷകരമായ പലതും പ്രകൃതിയിലെ ഇതര ജീവികൾ ഉപജീവനത്തിനായി ഉപയോഗിക്കുന്നു എന്നതും യാഥാർഥ്യമാണ്.

അതിൽ ഒന്നാണ് അരളി. ഇതിൻറെ വേര്, ഇല, കായ്, എന്നിവ മനുഷ്യർക്ക് ദോഷകരമായി ബാധിക്കാവുന്ന വിഷവീര്യമുള്ളവയാണ്. അരളിയിൽ അടങ്ങിയിരിക്കുന്ന നിരിയോഡോറിൻ, കരാബിൻ എന്നിവ ഹൃദയത്തെ ബാധിക്കുന്ന വിഷങ്ങളാണ്. 20 ഗ്രാം അരളി വേര് കഴിച്ചാൽ ആള് മരിക്കുമെന്നുറപ്പാണ്. വിഷമുള്ളതാണെങ്കിലും മിതമായ അളവിൽ ആയുർവേദത്തിൽ ഔഷധമായും ഇതിൻരെ വേര് ഉപയോഗിക്കുന്നു. ഒതളത്തിൻറെ ഇലയും കറയും തൊലിയും കായയും വിഷമുള്ളതാണ്. ഒതളങ്ങ തിന്നാൽ മരണം സംഭവിക്കും.

കാഞ്ഞിരത്തിൻറെ വിത്ത്, വേര്, ഇല, തടി എന്നീ ഭാഗങ്ങൾ വിഷമയമുള്ളതാണ്. ഇത് ശരീരത്തിൽ ചെന്നാൽ അസ്വാസ്ഥ്യം, തലചുറ്റൽ ശ്വാസംമുട്ടൽ എന്നിവയുണ്ടാകും. കുന്നിയുടെ വേര്, തൊലി, കുരു എന്നിവയിൽ വിഷാംശമുണ്ട്. ഇവ അകത്തു ചെന്നാൽ തലചുറ്റലും ശ്വാസതടസ്സവും ഉണ്ടാവും. ആവണക്കിന്റെ കാണ്ഡം, ഇല, വിത്ത്, എണ്ണ എന്നിവ വിഷമുള്ളതാണ്. മീൻ പിടിക്കാൻ നാട്ടിൻ പുറങ്ങളിൽ ഇതിൻറെ കായ ഉപയോഗിക്കാറുണ്ട്. കായ് ഉള്ളിൽ ചെല്ലുകയും ചികിത്സ കിട്ടാതിരിക്കുകയും ചെയ്താൽ രോഗി മരിക്കാനിടയുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Facts Mojo ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post