ഇത് സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ ആ നിമിഷം; പിഞ്ച് മീ മൊമെന്റില്‍ ആനന്ദ കണ്ണീരോടെ പേളി മാണി, ലേഡി സൂപ്പർസ്റ്റാറിനൊപ്പം സൂപ്പർ ലുക്കിൽ താരം.!! | Pearle Maaney Pinch Me Moment With Nayanthara

Pearle Maaney Pinch Me Moment With Nayanthara : തെന്നിന്ത്യൻ താരം നയൻതാരയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടിയും അവതാരകയുമായ പേളി മാണി. ദുബായിൽ ഉണ്ടായ സൈമ അവാർഡ് വേദിയിൽ വച്ചാണ് പേളി മാണി നയൻതാരയെ കണ്ടത്. ഇതുവരെ നേരിട്ട് കാണാൻ കഴിയാത്തതിലുള്ള വിഷമം എല്ലാം തീർന്ന നിമിഷമായിരുന്നു പേളി മാണിയെ സംബന്ധിച്ചിടത്തോളം ഈ കൂടിക്കാഴ്ച.

സൈമ അവാർഡ്സിന്റെ അവതാരകയായിരുന്നു പേളി. ഇരുവരും സ്നേഹത്തോടെ ആലിംഗനം ചെയ്തു നിൽക്കുന്ന ഫോട്ടോകളും ഒരുമിച്ച് ചിലവഴിച്ച നിമിഷത്തേക്കുറിച്ചുള്ള പേളിയുടെ വാക്കുകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഡാർക്ക് കളർ ഗ്രീൻ വസ്ത്രമാണ് പേളി മണി ഫംഗ്ഷൻ വേണ്ടി ധരിച്ചത്. നയൻതാര ആകട്ടെ ബ്ലാക്കിൽ ഹെവി വർക്കുള്ള അടിപൊളി സാരിയും. ഞായറാഴ്ചയായിരുന്നു 2024 ലെ സൈമ അവാർഡ്സ് നിശ ദുബായ് യാസ് ഐലൻഡിൽ വച്ച് അരങ്ങേറിയത്.

ഐശ്വര്യ റായ് ബച്ചൻ, നയൻതാര, ചിയാൻ വിക്രം തുടങ്ങി നിരവധി മുൻനിര താരങ്ങൾ അവാർഡ് നിശയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സൈമ അവാർഡ്സിന്റെ അവതാരകയായി പേളി മാണിയും എത്തിയിരുന്നു. ഈ അവസരത്തിലാണ് ഇഷ്ടതാരമായ നയൻതാരയ്ക്കൊപ്പമുള്ള ഫോട്ടോ എടുത്തത്. “ഇത് സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ ആ നിമിഷം, ഒരേയൊരു നയൻതാരയ്ക്കൊപ്പം. ആദ്യമായാണ് നേരിൽ കാണുന്നത്. ഞാൻ സ്വർഗത്തിലെത്തിയ പ്രതീതിയായിരുന്നു, സന്തോഷ കണ്ണീർ” എന്നാണ് താരത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് പേളി കുറിച്ചത്.

സെപ്റ്റംബർ 15-നാണ് ദുബായിൽ സൈമ അവാർഡ്സ് നടന്നത്. ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പമാണ് പുരസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ നയൻതാര എത്തിയത്. അന്നപൂരണി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരവും അവർ സ്വീകരിച്ചു. ടെസ്റ്റ്,1960 മുതൽ മണ്ണങ്ങാട്ടി, തനി ഒരുവൻ 2 എന്നിവയാണ് നയൻതാരയുടെ വരാനിരിക്കുന്ന തമിഴ് ചിത്രങ്ങൾ. നിവിൻ പോളിക്കൊപ്പം അഭിനയിക്കുന്ന ‘ഡിയർ സ്റ്റുഡന്റ്സ്’ എന്ന മലയാള ചിത്രവും നയൻതാരയുടേതായി പുറത്തിറങ്ങാനായി തയ്യാറെടുക്കുന്നുണ്ട്.

NayantharaPearle MaaneyPearle Maaney Pinch Me Moment With Nayanthara