Pearle Maaney Delivery Again Blessed With Baby Girl : മകളുടെ വിശേഷങ്ങളും കുടുംബത്തെക്കുറിച്ചുമൊക്കെ സാമൂഹികമാധ്യമത്തിലൂടെ നിരന്തരം പങ്കുവെക്കുന്നയാളാണ് നടിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ പേർളിമാണി. ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ശ്രീനിഷ് അരവിന്ദിനെയാണ് പെർളി വിവാഹം ചെയ്തത്. ആദ്യത്തെ കുഞ്ഞ് നിലയുടെ ജനനം ഇരുവരും
ആഘോഷപൂർവം കൊണ്ടാടിയിരുന്നു. നിലയുമൊത്തുള്ള വീഡിയോകളും താരം തന്റെ സോഷ്യൽമീഡിയ പേജ് വഴി ആരാധകാരുമായി പങ്കുവെച്ചിരുന്നു. കുറച്ചു നാൾ മുൻപാണ് താൻ വീണ്ടും അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ചു പുതിയ വീഡിയോ താരം പങ്കുവെച്ചിരുന്നു. ജനുവരിയോടെ പുതിയ അഥിതി എത്തുമെന്നും പേർളി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഇതാ ജനുവരി, 11ആം തീയതി തന്റെ
കുടുംബത്തിലേക്ക് പുതിയൊരഥിതി കൂടെ എത്തിയ വിവരം ശ്രീനിഷ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് പുറത്തു വീട്ടിരിക്കുന്നത്. ” its a baby girl ” എന്നെഴുതിയ മനോഹര ചിത്രത്തോടൊപ്പം ആണ് ഞങ്ങള്ക്ക് ഒരു പെൺകുട്ടി ജനിച്ച വിവരം ശ്രീനിഷ് പങ്കുവെച്ചിരിക്കുന്നത്. ” നിങ്ങളുടെ പ്രാർത്ഥനകളും സ്നേഹത്തിനും നന്ദി. ഞങ്ങള്ക്ക് വീണ്ടുമൊരു പെൺകുഞ് പിറന്നു.. അമ്മയും കുഞ്ഞും
സുഖമായിരിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് വീണ്ടും അച്ഛൻ ആയ സന്തോഷം ശ്രീനിഷ് ആരാധകാരുമായി പങ്കുവെച്ചിരിക്കുന്നത്. താരത്തിനു ആശംസകളുമായി നിരവധി പേര് കമെന്റുകളിൽ എത്തിയിട്ടുണ്ട്.. അശ്വതി ശ്രീകാന്ത്, സാധിക, ഷിയാസ് കരീം, ശ്രുതി രജനികാന്ത്, ജൂവൽ മേരി, ഡിജോ ജോസ് ആന്റണി,സൗഭാഗ്യ വെങ്കിടേഷ് തുടങ്ങി നിരവധി സെലെബ്രെറ്റികളും ആരാധകരും താരത്തിനു ആശംസകൾ അറിയിച്ചു കമന്റുകൾ ഇട്ടിട്ടുണ്ട്.. നിലയ്ക്ക് കൂട്ടായി ഒരാൾ എത്തിയെന്നും കുറച്ചു കഴിഞ്ഞാൽ വീട് ഒരു യുദ്ധക്കളം ആവും എന്നുള്ള തമാശ രൂപേനെ ഉള്ള കമെന്റ്സും ആരാധകർ ഇട്ടിട്ടുണ്ട്