ജിപിക്ക് ശേഷം പേളിക്ക് ഒപ്പം മല്ലു അർജുൻ; ഇത് എഡിറ്റ് ചെയ്തതാണെന്ന് ജിപി പറയും, എന്നാൽ യഥാർത്ഥ ആരാധകർക്ക് ഇത് യഥാർത്ഥമാണെന്ന് അറിയാം – പേളി മാണി.!! | Pearle Maaney Creativity With Allu Arjun And Rashmika Mandanna

മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന കോംബോയാണ് പേളി മാണി – ഗോവിന്ദ് പത്മസൂര്യ കോംബോ. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോ ഇരുവരും ചേർന്ന് ഹോസ്റ്റ് ചെയ്തത് മുതലാണ് ഈ കോംബോയ്ക്ക് നിരവധി ആരാധകർ ഉണ്ടായത്.എന്നാൽ ഡി ഫോർ ഡാൻസിൽ അതിനുശേഷം പല സീസണുകളിൽ പല അവതാരകർ മാറി വന്നെങ്കിലും പേളിയുടെയും ജിപിയുടെയും കോമ്പോയെ വെല്ലാൻ അവർക്കാർക്കും സാധിച്ചില്ല.

ഇവർ പങ്കുവെച്ച ഒന്നാം രാഗം പാടി എന്ന സോങ്ങിനും നിരവധി ആരാധകരാണ് ഉള്ളത്. അടുത്തയാണ് ജി പി യുടെ വിവാഹം കഴിഞ്ഞത്. സീരിയൽ സിനിമ താരമായ ഗോപിക അനിലിനെ യാണ് ജിപി വിവാഹം കഴിച്ചത്. ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ വച്ചാണ് ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരായത്.സിനിമ സീരിയൽ രംഗത്ത് നിന്നുള്ള നിരവധി താരങ്ങൾ ഈ വിവാഹത്തിലും റിസപ്ഷനിലും പങ്കെടുത്തിരുന്നു.എന്നാൽ ജിപിയുടെ ഉറ്റ സുഹൃത്തായ പേളി മാത്രം വിവാഹത്തിന് എത്തിയിരുന്നില്ല.

പേളിയുടെ രണ്ടാമത്തെ പ്രസവത്തിനു ശേഷമുള്ള വിശ്രമത്തിൽ ആയതിനാൽ ആണ് താരത്തിന് വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നത്. തന്റെ സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാൻ സാധിക്കാത്ത താരം ഫോട്ടോ ഷോപ്പിൽ വിവാഹത്തിൽ പങ്കെടുത്തു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോ എഡിറ്റ് ചെയ്തു സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.ഈ പോസ്റ്റ്‌ വൈറലായിരുന്നു. ഇപ്പോൾ വീണ്ടും സമാനമായ ഒരു ഫോട്ടോഷോപ്പ് രസകരമായ പോസ്റ്റുമായി എത്തുകയാണ് പേർളി മാണി.

കഴിഞ്ഞ ദിവസം പുഷ്പ 2സിനിമയുടെ പ്രൊമോഷൻ ഭാഗമായി കൊച്ചിയിൽ എത്തിയ തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ ജിപിയെയും ഗോപികയെയും കാണാൻ എത്തിയിരുന്നു. ഈ സന്ദർശന ചിത്രങ്ങൾ ജി. പി സോഷ്യൽ മീഡിയയിൽ പങ്കിടുകയും പേർളിയെ മെൻഷൻ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രശ്മികക്കും അല്ലുവിനും ഒപ്പമുള്ള ഒരു ചിത്രത്തിൽ തന്റെ മുഖം ഫോട്ടോ ഷോപ്പിൽ എഡിറ്റ്‌ ചെയ്ത് കൊണ്ട് പേർളി ഇപ്പോൾ എത്തുന്നത്.പേർളി ഈ രസകരമായ പോസ്റ്റ്‌ വൈറലായി മാറി കഴിഞ്ഞു.

Allu ArjunPearle MaaneyPearle Maaney Creativity With Allu Arjun And Rashmika Mandannarashmika mandanna