Pearle Maaney Children’s Day Special Photoshoot : മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പേളി മാണി. താരത്തിന്റെ ഹ്യൂമർ സെൻസിനെയും ക്രീയേറ്റീവിറ്റിയെയും കടത്തി വെട്ടാൻ മറ്റൊരു അവതാരകയും മലയാളത്തിൽ ഇല്ല എന്ന് തന്നെ വേണം പറയാൻ. വ്യത്യസ്ത രീതിയിൽ ആരെയും ആകർഷിക്കുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന പേർളി മാണിക്ക് വലിയ ഫാൻസ് ബേസുണ്ട്.
പേളിയുടെ ഐഡന്റിറ്റി തന്നെ താരത്തിന്റെ ചുരുണ്ട മുടി ആയിരുന്നു. ബുള്ളെറ്റ് ഓടിക്കുന്ന കേളി മുടിയുള്ള ഒരു ഫ്രീക്കത്തി ആയി മാത്രം പേളിയെ കണ്ടിട്ടുള്ള എല്ലാ മലയാളികളും വളരെ അത്ഭുതത്തോടെയാണ് രണ്ട് പെൺകുട്ടികളുടെ അമ്മയായ ഇപ്പോഴത്തെ പേളിയെ നോക്കി കാണുന്നത്. ബിഗ്‌ബോസ്സിൽ വെച്ചാണ് പേളിയും ഭർത്താവ് ശ്രീനിഷും കണ്ട് മുട്ടിയത്. ബിഗ്‌ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ പ്രണയം ആയി മലയാളികൾ കാണുന്ന പ്രണയം ഇവരുടേതാണ്.
ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കുകയും ചെയ്തിരുന്നു. കുഞ്ഞു ജനിച്ചതോടെയാണ് പേളി ടെലിവിഷനിൽ നിന്നും സിനിമയിൽ നിന്നും എല്ലാം മാറി നിന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ് താരം. യൂട്യൂബ് ചാനലുമായി സജീവമാണ് താരം ഇപ്പോൾ. ലൈഫ് സ്റ്റൈൽ വ്ലോഗ്ഗർ ആണ് പേളി. പേളിക്ക് എല്ലാ സപ്പോർട്ടുമായി ശ്രീനിഷും മകൾ നിലുവും എപ്പോഴും കൂടെയുണ്ട്.
ഈയടുത്താണ് താരത്തിന് രണ്ടാമത് ഒരു കുഞ്ഞു കൂടി ജനിച്ചത് നിറ്റാര എന്നാണ് കുഞ്ഞിന്റെ പേര്. തന്റെ എല്ലാ വിശേഷങ്ങളും തന്റെ ആരാധകരുമായി പങ്ക് വെയ്ക്കാറുണ്ട് പേളി. ഇപ്പോൾ ചിൽഡ്രൻസ് ഡേയായ ഇന്ന് ഒരു മനോഹര ഫോട്ടോ ഷൂട്ടുമായി വരികയാണ് പേർളി. നില മോളും പേർളിയും നിതാരയും ഒന്നിച്ചുള്ള ഈ ഫോട്ടോ ഷൂട്ട് പോസ്റ്റ് ഇതിനകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.2021ൽ സമാനമായ ഫോട്ടോ ഷൂട്ട് നടത്തിയ കാര്യം ഓർമ്മിപ്പിക്കുന്ന പേർളി ഇപ്പോൾ നിതാര കൂടി ജോയിൻ ചെയ്തതായി ഫോട്ടോകൾ പങ്കിട്ട് കൊണ്ട് കുറിച്ചു.