അമ്മേ ഇതാണോ ജിപി മാമന്റെ വീട്.!? പേളിക്കും ശ്രീനിഷിനും ഗോപുര വീട്ടിൽ സ്നേഹ വിരുന്ന്, കൂട്ടുകാർ കുടുംബസമേതം ഒന്നിച്ചപ്പോൾ.!! | Pearle Maaney And Srinish Aravind In Govind Padmasoorya GP Gopika Anil Gopura Home

Pearle Maaney And Srinish Aravind In Govind Padmasoorya GP Gopika Anil Gopura Home : മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന കോംബോയാണ് പേളി മാണി – ഗോവിന്ദ് പത്മസൂര്യ കോംബോ. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോ ഇരുവരും ചേർന്ന് ഹോസ്റ്റ് ചെയ്തത് മുതലാണ് ഈ കോംബോയ്ക്ക് നിരവധി ആരാധകർ ഉണ്ടായത്.എന്നാൽ ഡി ഫോർ ഡാൻസിൽ അതിനുശേഷം പല സീസണുകളിൽ പല അവതാരകർ മാറി വന്നെങ്കിലും പേളിയുടെയും ജിപിയുടെയും കോമ്പോയെ വെല്ലാൻ അവർക്കാർക്കും സാധിച്ചില്ല. ഇവർ പങ്കുവെച്ച ഒന്നാം രാഗം പാടി എന്ന സോങ്ങിനും നിരവധി ആരാധകരാണ് ഉള്ളത്.

അടുത്തയാണ് ജി പി യുടെ വിവാഹം കഴിഞ്ഞത്. സീരിയൽ സിനിമ താരമായ ഗോപിക അനിലിനെ യാണ് ജിപി വിവാഹം കഴിച്ചത്. ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ വച്ചാണ് ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരായത്.സിനിമ സീരിയൽ രംഗത്ത് നിന്നുള്ള നിരവധി താരങ്ങൾ ഈ വിവാഹത്തിലും റിസപ്ഷനിലും പങ്കെടുത്തിരുന്നു.

എന്നാൽ ജിപിയുടെ ഉറ്റ സുഹൃത്തായ പേളി മാത്രം വിവാഹത്തിന് എത്തിയിരുന്നില്ല. പേളിയുടെ രണ്ടാമത്തെ പ്രസവത്തിനു ശേഷമുള്ള വിശ്രമത്തിൽ ആയതിനാൽ ആണ് താരത്തിന് വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നത്. തന്റെ സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാൻ സാധിക്കാത്ത താരം ഫോട്ടോ ഷോപ്പിൽ വിവാഹത്തിൽ പങ്കെടുത്തു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോ എഡിറ്റ് ചെയ്തു സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ഈ പോസ്റ്റ്‌ വൈറലായിരുന്നു. ഇപ്പോൾ വീണ്ടും ജിപി : ഗോപിക എന്നിവർ അരികിലേക്ക്, ഇരുവരുടെയും പുതിയ വീടിലേക്ക് എത്തിയിരിക്കുകയാണ് പേർളി. പേർളി മാണിയും ഭർത്താവ് ശ്രീനിഷും മക്കളുമാണ് ഗോപികയുടെയും ജി. പിയുടെയും പുത്തൻ വീടായ ഗോപുരയിലേക്ക് എത്തിയത്. എല്ലാവരും ചേർന്ന് ഈ ദിനം മനോഹരമാക്കിയ ചിത്രങ്ങൾ ജി. പി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. ഗോപിക അച്ഛനും അമ്മയും, അനിയത്തിയും ഈ സ്പെഷ്യൽ ദിനത്തിൽ പങ്കാളികളായി. വളരെ സന്തോഷവതികളായി പേർളി മക്കളെയും ഈ ചിത്രങ്ങളിൽ കാണാൻ കഴിയുന്നുണ്ട്.

Gopika AnilGOPURA HomeGovind PadmasooryaGP GopikaPearle MaaneySrinish Aravind