Pearle Maaney Friendship With Akshara Haasan : അവതാരികയും, നടിയുമായ പേർളി മാണി പ്രേക്ഷകരുടെ പ്രിയതാരമാണ്. അവതാരികയായിട്ടായിരുന്നു താരത്തെ പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ബിഗ്ബോസ് സീസൺ എത്തിയപ്പോൾ പ്രേക്ഷകർ പേർളിയെ കുറിച്ച് കൂടുതൽ അറിയുകയും, പ്രിയങ്കരിയായി മാറുകയും ചെയ്തു.
സീരിയൽ താരവും, ബിഗ്ബോസിൽ സീസൺ ഒന്നിലെ മത്സരാർത്ഥിയുമായിരുന്ന ശ്രീനിഷ് അരവിന്ദിനെയാണ് താരം വിവാഹം കഴിച്ചത്.വിവാഹശേഷം കുടുംബ ജീവിതവുമായി മുന്നോട്ടു പോകുന്ന താരം വിശേഷങ്ങളൊക്കെ പങ്കു വയ്ക്കുന്നത് ഇൻസ്റ്റാഗ്രാമിലൂടെയും, താരത്തിൻ്റെ യുട്യൂബ് ചാനലിലൂടെയുമാണ്. മക്കളായ നിളയുടെയും നിതാരയുടെയും വിശേഷങ്ങളുമായാണ് താരം കൂടുതലായും എത്താറുള്ളത്.
ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഐഐഎഫ്എ ഉത്സവത്തിൽ ഹൈദരാബാദിൽ എത്തിയപ്പോൾ അക്ഷരഹസനെ കണ്ടുമുട്ടിയപ്പോഴുണ്ടായ വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. അക്ഷരഹസൻ്റെ കൂടെയുള്ള ഫോട്ടോയും, നിതാരയെ ചേർത്ത് പിടിച്ചു നിൽക്കുന്ന അക്ഷരയുടെ ചിത്രവുമാണ് താരം പങ്കുവച്ചിരിക്കുന്നത്.
‘നിരവധി താരങ്ങൾ ഒത്തുചേരുന്ന ഐഐഎഫ്എ യിൽ വ്യത്യസ്തമായ ആൾക്കാരെ കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട്. അവിടെ നിന്നും പുതിയ സുഹൃത്തുക്കളെ കിട്ടുന്നു. എനിക്കും കിട്ടി ഒരു പുതിയ സുഹൃത്തിനെ അത് എൻ്റെ ഏറ്റവും മൂല്യവത്തായ സുഹൃത്താണ് അക്ഷര ഹസൻ. നിങ്ങളുടെ വരാൻ പോകുന്ന പുതിയവർക്കുകൾക്കായി കാത്തിരിക്കുകയാണ്. ഒറ്റ നോട്ടത്തിൽ തന്നെ എൻ്റെ സുഹൃത്തായി അവൾ. അക്ഷരഹസനും പേർളി മാണിയുമായുള്ള ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.