Patharamattu Moorthy Muthassan Fame Adv Dr Kriss Venugopal And Divya Sreedhar Getting Married : മികച്ച നടനും മോട്ടിവേഷണൽ സ്പീക്കറും കൂടാതെ ലോയറുമായ ക്രിസ് വേണുഗോപാലും സീരിയൽ താരം ദിവ്യാ ശ്രീദറും വിവാഹിതർ ആകുന്നു. തന്റെ രണ്ടു മക്കളെ സാക്ഷിയാക്കി ഗുരുവായൂർ ക്ഷേത്രം നടയിൽ വച്ച് ആണ് വിവാഹം നടക്കുക. തന്റെ മക്കളുടെ സമ്മതത്തോടെയാണ് ഈ വിവാഹ ജീവിതത്തിലേക്ക് കടന്നു പോകുന്നത് എന്നാണ് ദിവ്യയും സമൂഹമാധ്യമങ്ങളോട് അടുത്തിടെ പ്രതികരിച്ചത്.
എല്ലാം ഭഗവാന്റെ തീരുമാനമാണ് അത് അങ്ങനെ തന്നെ നടക്കുന്നു എന്നതാണ് ഇരുവരും മാധ്യമങ്ങളോട് ആയി തുറന്നുപറഞ്ഞത്. ഈ ആലോചന കൃസിന്റെ കസിൻ വഴിയാണ് വന്നത്. കൂടാതെ ദിവ്യ ഇദ്ദേഹത്തോടൊപ്പം പത്തരമാറ്റ് എന്ന സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ മോട്ടിവേഷൻ ക്ലാസിലും ദിവ്യ പങ്കെടുത്തതായി പറഞ്ഞിട്ടുണ്ട്. എന്നാൽ നോട്ടിഫിക്കേഷൻ ക്ലാസ്സിലേക്ക് എത്താൻ എത്തിയത് ഒരിക്കലും വിവാഹം നടക്കും എന്ന് കരുതിയിട്ടല്ല എന്നും ദിവ്യ പറഞ്ഞിരുന്നു.
ആദ്യം കൃസിനെ കാണുമ്പോൾ തനിക്ക് ഒരു ഭയമായിരുന്നു എന്നും ഞാൻ പിന്നീട് സംസാരിച്ച് അങ്ങനെ അദ്ദേഹം ഒരിക്കൽ തന്നെ പ്രൊപ്പോസ് ചെയ്തു. എന്നാൽ ആദ്യം താൻ അതൊരു തമാശയായിട്ടാണ് കരുതിയത് അതുകൊണ്ടുതന്നെ തമാശയാണോ ഞാൻ ചോദിക്കുകയും ചെയ്തു. കരണം അദ്ദേഹം ഏതു നിലയിൽ നിൽക്കുന്ന ആളാണ് എന്ന് വ്യക്തമായി അറിയാം. പിന്നീട് അദ്ദേഹം സീരിയസ് ആണെന്ന് മനസ്സിലായി. അപ്പോൾ ഞാൻ എന്റെ മോളോട് ചോദിക്കണം മറുപടി നൽകി പിന്നീട് ഞങ്ങൾ ഒരുമിച്ചാണ് ഈ നല്ല തീരുമാനത്തിലേക്ക് എത്തിയത്.
തന്റെ മക്കൾ എന്നും കൂടെയുണ്ടാവണം എന്ന് ഉറപ്പും അദ്ദേഹം നൽകിയിട്ടുണ്ട്. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴുതു വരുന്ന ക്രിസിന്റെയും ദിവ്യയുടെയും മക്കളുടെയും വീഡിയോ ആണ് യൂട്യൂബിൽ വൈറൽ ആയിരിക്കുന്നത്. വിവാഹത്തിനുശേഷം ഒരിക്കലും അഭിനയം നിർത്തില്ല എന്നാണ് ദിവ്യ പറഞ്ഞത്. ക്രിസിന്റെ അഭിപ്രായവും അതുതന്നെയാണ് എന്നാണ് വീഡിയോയിലൂടെ പറയുന്നത്.