Our New Home Of GP And Gopika Anil : ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും അനവധിയായ ആരാധകരുള്ള താരമാണ് ഗോവിന്ദ് പത്മസൂര്യ. റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് മുന്നിലേക്ക് എത്തിത്തു തുടർന്ന് നടനായും തിളങ്ങിയ താരം ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ആരാധകരുടെ മനസ്സിലേക്ക് സ്ഥാനം നേടി ഹൃദയം കീഴടക്കുകയാണ്.
അടുത്തിടെയാണ് താരത്തിന്റെ വിവാഹം സീരിയൽ താരമായ ഗോപികയുമായി നടന്നത്. അതിനുശേഷം വീണ്ടും താരങ്ങൾ ഇരുവരും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. സീരിയൽ ലോകത്തെയും ആരാധകരെയും അടക്കം ഒന്നാകെ ഞെട്ടിച്ചു കൊണ്ടാണ് ഗോപികയുടെ ജീവിതത്തിലേക്ക് ജിപി കടന്നുവന്നത്. സമൂഹ മാധ്യമങ്ങളിൽ പുതിയ അപ്ഡേഷനുമായി എല്ലായിപ്പോഴും ജിപി എത്താറുണ്ട്.
വിവാഹ ശേഷമുള്ള താരങ്ങളുടെ ഓരോ വിശേഷങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ തങ്ങൾ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത പങ്കിടുകയാണ് ഇരുവരും.ഞങ്ങൾ പുത്തൻ വീട് എന്നുള്ള ക്യാപ്ഷനിലാണ് ഗോവിന്ദ് പദ്മസൂര്യ പുത്തൻ വീഡിയോ പങ്കിട്ടത്.
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത പങ്കിട്ട താരജോഡിക്ക് ആരാധകർ അടക്കം ആശംസകൾ നേരുന്നുണ്ട്.കൊച്ചി മറേൻ ഡ്രൈവ് അടുത്തുള്ള Shobha Marine One ലാണ് ഇരുവരും പുത്തൻ അപാർട്ടമെന്റ് സ്വന്തമാക്കിയത്. ഇതിനകം തന്നെ ഈ പുത്തൻ വീട് കാഴ്ചകൾ അടങ്ങിയ വീഡിയോ വൈറലായി കഴിഞ്ഞു.