പത്ത് വർഷങ്ങൾക്കിപ്പുറം വീണ്ടും കണ്ടപ്പോൾ; സമയം പറക്കുന്നു ഒത്തുചേരലിന്റെ ആഘോഷവുമായി കറുത്തമുത്തും മാനസപുത്രിയും.!! | Niya Renjith Get Together With Sreekala Sasidharan

Niya Renjith Get Together With Sreekala Sasidharan : കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമായിരുന്നു നിയരഞ്ജിത്ത്. അഭിനയത്തിന് പുറമെ അവതാരികയായും തിളങ്ങി നിന്നിരുന്നു.മലയാള പരമ്പരകളിൽ മാത്രമല്ല തമിഴിലും താരം താരത്തിൻ്റെ കഴിവ് തെളിയിച്ചിരുന്നു. 20-ൽ അധികം പരമ്പരകളിൽ അഭിനയിച്ചിട്ടുള്ളതാരം ‘കല്യാണി’ എന്ന പരമ്പരയിലൂടെയാണ് മലയാളികളുടെ

പ്രിയങ്കരിയായി മാറിയത്. കൂടാതെ ഏഷ്യാനെറ്റിലെ അമ്മ, കറുത്തമുത്ത് തുടങ്ങിയ പരമ്പരകളും നിയയുടെ എടുത്തു പറയേണ്ട പരമ്പരകളിൽ പെടുന്നതാണ്. സീരിയലിനു പുറമെ മലയാളത്തിലെ മലയാളി, ബെസ്റ്റ് ഫ്രണ്ട്സ് തുടങ്ങിയ പരമ്പരകളിലും താരം അഭിനയിച്ചിരുന്നു. മലയാളിയിൽ കലാഭവൻ മണിയുടെ നായികയായിട്ടായിരുന്നു നിയ അഭിനയിച്ചത്. എന്നാൽ വിവാഹശേഷം കരിയറിൽ നിന്ന് മാറിനിന്ന താരം

വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം താരത്തിൻ്റെ വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച വ്യത്യസ്ത പോസ്റ്റാണ് വൈറലായി മാറുന്നത്. പത്തു വർഷത്തിനു ശേഷം തൻ്റെ സഹപ്രവർത്തകയെ കണ്ടുമുട്ടിയതിൻ്റെ വലിയ സന്തോഷത്തിലാണ് താരം. എൻ്റെ മാസപുത്രിയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ

ശ്രീകലയെയാണ് താരം.അമ്മ എന്ന പരമ്പരയിൽ നിയയുടെ സഹതാരമായിരുന്നു ശ്രീകല. കൊച്ചിയിൽ വച്ച് ശ്രീകലയെകണ്ടപ്പോഴുള്ള ചിത്രവും, പത്തു വർഷങ്ങൾക്ക് ശേഷമുള്ള രണ്ടു പേരുടെയും ചിത്രവുമാണ് താരം പങ്കുവച്ചിരിക്കുന്നത്. സമയം പറക്കുന്നുവെന്ന ക്യാപ്ഷനും താരം നൽകുകയുണ്ടായി. എൻ്റെ മാനസപുത്രിയിലെ സോഫിയിലൂടെ മലയാളി മനസിൽ ഇടം പിടിച്ച ശ്രീ കലയും കരിയറിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിവാഹിതയായത്. ശേഷം വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുകയായിരുന്നു താരവും. എന്നാൽ നീണ്ട ഇടവേളയ്ക്കു ശേഷം ‘ബാലനും രമയും’ എന്ന സീരിയലിൽ അഭിനയിച്ചു വരികയാണ് ശ്രീകല. രണ്ടു പേരുടെയും ഫോട്ടോയ്ക്ക് താഴെ നിരവധി കമൻറുകളും പ്രേക്ഷകർ പങ്കുവയ്ക്കുകയുണ്ടായി.