Nitara’s First Visit To Our Studio By Pearle Maaney : തന്റേതായ അവതരണത്തിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരങ്ങളിൽ ഒരാളാണ് പേളി മാണി. മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് മിനിസ്ക്രീൻ താരം കൂടിയായ ശ്രീനിഷ് അരവിന്ദുമായി പേളി അടുക്കുന്നതും തുടർന്ന് ഇരുവരും വിവാഹിതരായത്.
ഇപ്പോൾ പേളിയും തന്റെ കുടുംബവും നില എന്ന മൂത്ത കുട്ടിക്ക് പിന്നാലെ തന്റെ രണ്ടാമത്തെ കണ്മണി കുടുംബത്തിലേക്ക് വന്ന സന്തോഷത്തിലാണ്. ശ്രീനിഷും പേളിയും തങ്ങളുടെ മൂത്തമകളായ നില ജനിച്ചത് മുതൽ തന്നെ അവരുടെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കിട്ടിരുന്നു. അതുപോലെതന്നെ താരത്തിന്റെ ഇളയ മകളായ നിറ്റാരയുടെ പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും വീഡിയോസുമായി ആരാധകർക്ക് മുന്നിലേക്ക് എത്തുകയാണ്.
അടുത്തിടെ താരം തന്റെ ഇളയ മകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ കുറിച്ച കുറിപ്പ് വൈറൽ ആയിരുന്നു. കുട്ടികൾ കുഞ്ഞു മാലാഖമാരാണ് എന്നാണ് താരം പറഞ്ഞത്. അമ്മയുടെയും മക്കളുടെയും ഊഷ്മള ബന്ധത്തിന് വലിയ പ്രാധാന്യമുണ്ടെന്നും താരം പറഞ്ഞു. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് താരം തന്റെ തന്നെ പേരിലുള്ള യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോ ആണ്. പേളി മാണി തന്റെ സ്റ്റുഡിയോയിലേക്ക് നിറ്റാര ആദ്യമായി എത്തിയ സന്തോഷമാണ് തന്റെ പുതിയ വീഡിയോയിലൂടെ ആരാധകരിലേക്ക് പങ്കുവെച്ചത്.
സ്റ്റുഡിയോയിൽ വെച്ച് ബേബി ഫോട്ടോഷൂട്ട് നടത്തുന്ന അതിമനോഹരമായ വീഡിയോയാണ് ആരാധകർ ഇതിനോടകം ഏറ്റെടുത്തിരിക്കുന്നത്. സ്വര റാണേ എന്ന ഫോട്ടോഗ്രാഫറാണ് നിറ്റാരയുടെ ചിത്രങ്ങൾ പകർത്തുന്നത്. “അച്ചോടാ കുഞ്ഞിപ്പെണ്ണിനെ കണ്ണ് തട്ടാതിരിക്കട്ടെ, കുട്ടിയെ കാണാൻ അടിപൊളിയായിട്ടുണ്ട് ക്യൂട്ട് എന്നിങ്ങനെ നിരവധി കമന്റുകളാണ് യൂട്യൂബിൽ താരം പങ്കുവെച്ച വീഡിയോയ്ക്ക് ചുവടെ ആരാധകർ കുറിച്ചത്. താരങ്ങൾ ഇരുവരും തങ്ങളുടെ കൺമണിക്കായി ഒരുക്കങ്ങൾ നടത്തുന്ന വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ പേളിയുടെയും ശ്രീനിഷിന്റെയും ആരാധകരും വീഡിയോ കണ്ടതോടെ വലിയ സന്തോഷത്തിലാണ്.