Nitara Meets Her Ammama By Pearle Maaney : മലയാളി പ്രേക്ഷകരുടെ ഇഷ്ടതാര ജോഡികളാണ് ശ്രീനിഷും പേളിയും. ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് ഇവർ ഇരുവരും പരസ്പരം പ്രണയിക്കുന്നതും പിന്നീട് ജീവിതത്തിലേക്ക് കടക്കുന്നതും. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ അഞ്ചുവർഷത്തോളമായിരിക്കുന്നു. രണ്ടു മക്കളാണ് ഇവർക്കുള്ളത്. നിലയും, നിറ്റാരയും.
പേളിയെയും ശ്രീനിഷിനെയും പോലെ തന്നെ മക്കളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. പേളിയുടെ യൂട്യൂബ് ചാനലിലൂടെ ഇവരുടെ എല്ലാ വിശേഷങ്ങളും ആരാധകരുടെ മുന്നിലേക്ക് എത്താറുണ്ട്. ഇവർ പങ്കുവയ്ക്കുന്ന വീഡിയോകൾ എല്ലാം തന്നെ നിമിഷനേരങ്ങൾ കൊണ്ടാണ് പ്രേക്ഷക ഹൃദയം കീഴടക്കുന്നത്. യാതൊരുവിധ നെഗറ്റീവ് കണ്ടന്റുകളും ഇവർ പങ്കുവെക്കാറില്ല. പേളിയുടെ പോസിറ്റീവ് ആറ്റിറ്റ്യൂഡ് തന്നെയാണ് ആരാധകർക്ക് ഇവരോടുള്ള സ്നേഹത്തിനുള്ള ഒരു കാരണം.
പേളി നല്ലൊരു അമ്മയും, മകളും, ഭാര്യയും ആണെന്ന് പ്രേക്ഷകർ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. പേളിയും ശ്രീനിഷും മക്കളും ചേർന്ന് നടത്തിയ യാത്രകളുടെ എല്ലാം വീഡിയോ ഇതിനോടകം തന്നെ നമ്മൾ കണ്ടു കഴിഞ്ഞു. ഇപ്പോഴിതാ യാത്രകൾക്ക് ശേഷം നാട്ടിലെത്തിയിട്ടുള്ള ആദ്യത്തെ വ്ലോഗുമായി എത്തിയിരിക്കുകയാണ് താരം. ശ്രീനിഷിന്റെ അമ്മൂമ്മയെ കാണാനായി പേളിയും കുടുംബവും യാത്ര ചെയ്യുന്നതാണ് ഇപ്പോൾ പങ്കുവെച്ച വീഡിയോയിലെ കണ്ടന്റ്. ശ്രീനിഷിന്റെ പാലക്കാടുള്ള വീട്ടിലെത്തുന്നതും ശ്രീനിയുടെ അമ്മയെയും കുടുംബത്തെയും കാണുന്നതും, അവർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതും തുടർന്ന് അമ്മമ്മയെ കാണാൻ വേണ്ടി പോകുന്നതും അവരോടൊപ്പം ഭക്ഷണം കഴിക്കുന്നതും സമയം ചിലവിടുന്നതും എല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അമ്മൂമ്മ നീറ്റാരാരെയും നിലയെയും കൊഞ്ചിക്കുന്നതും വീഡിയോയിൽ കാണാം. ശ്രീനിഷിന്റെ ചെറുപ്പകാലത്ത് ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നായിരുന്നു അമ്മൂമ്മയുടെ വീട്. വെക്കേഷൻ സമയത്ത് തന്റെ അമ്മക്കൊപ്പം ശ്രീനിഷ് അവിടെ എത്താറുണ്ടെന്നും അവിടെയുള്ള പാടത്തൂടെയും പറമ്പിലൂടെയും ഓടിനടക്കാറുണ്ടായിരുന്നു എന്നും എല്ലാം വീഡിയോയിൽ പറയുന്നു. ശ്രീനിഷിന്റെ ഓർമ്മകളിലെ മനോഹരമായ ഒരിടം ആയതുകൊണ്ട് തന്നെ ഈ സ്ഥലം തനിക്കും പ്രിയപ്പെട്ടതാണെന്നാണ് പേളി പറയുന്നത്. വീഡിയോയുടെ അവസാനം ശ്രീനിഷിന്റെ കവിളിൽ പേളി സ്നേഹത്തോടെ ചുംബിക്കുന്നത് ആരാധകർ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളിൽ എടുത്തുപറയുന്നു. കാരണം മറ്റൊന്നുമല്ല ഇവർ തമ്മിലുള്ള സ്നേഹമാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്. പങ്കുവെച്ച വീഡിയോ നിമിഷനേരങ്ങൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നു.