ഗോവയിലെ അവധി കുറച്ചുകൂടി നീട്ടിയാലോ…?😍🤩 ഗോവയിൽ നിന്നുള്ള നിലമോളുടെ ചിത്രം വൈറലാകുന്നു…🔥🔥

ഗോവയിലെ അവധി കുറച്ചുകൂടി നീട്ടിയാലോ…?😍🤩 ഗോവയിൽ നിന്നുള്ള നിലമോളുടെ ചിത്രം വൈറലാകുന്നു…🔥🔥 മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പേളി മാണിയുടേത്. ബിഗ് ബോസ് ഷോയുടെ ഇടയിലാണ് പേളിയും ശ്രീനിയും പ്രണയത്തിലായത്. ഷോ അവസാനിച്ച് അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കിട്ടും ഇരുവരും എത്താറുണ്ട്. അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.

താരകുടുംബത്തിലെ കുഞ്ഞുതാരമായ നിലയുടെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും പേളി മാണി എത്താറുണ്ട്.ഗോവയില്‍ വെച്ചായിരുന്നു ഇവര്‍ നിലകുട്ടിക്കൊപ്പം പുതുവര്‍ഷത്തെ വരവേറ്റത്. നിലയ്‌ക്കൊപ്പമുള്ള ആദ്യ ന്യൂ ഇയര്‍ ഗംഭീരമാക്കിയിരിക്കുകയാണ് പേളിയും ശ്രീനിയും. ഗോവയില്‍ നിന്നുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കിട്ട് ഇരുവരും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.ഞങ്ങളുടെ 2022 എന്ന വർഷം തികച്ചും വർണ്ണാഭമായതായി തോന്നുന്നു. എല്ലാറ്റിനും ദൈവത്തിനും നമ്മുടെ ലോകത്തെ പൂർണ്ണമാക്കുന്ന ഞങ്ങളുടെ ചെറിയ മാലാഖയ്ക്കും ഞങ്ങൾ നന്ദി പറയുകയാണ്.

ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു നില.ഞങ്ങളുടെ കുടുംബം എന്ന ക്യാപ്ഷനോടെയായിരുന്നു പേളി ഗോവയിൽ നിന്നുള്ള ആദ്യ ചിത്രം ചിത്രം പോസ്റ്റ് ചെയ്തത്. സൂര്യനും എന്റെ മകളും എന്ന ക്യാപ്ഷനോടെ പേളി ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.അടുത്തിടെയായിരുന്നു നിലയുടെ പേരിലായി പേളി ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. ഇതിൽ പോസ്റ്റ് ചെയ്യുന്ന എല്ലാ ചിത്രങ്ങളും മിനിറ്റുകൾക്കകം വൈറൽ ആകാറുണ്ട്.ഇപ്പോൾ പേളി പോസ്റ്റ് ചെയ്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ശ്രീ എനിക്കൊപ്പം നിൽക്കുന്ന നില മോളുടെ ചിത്രമാണ് പേളി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രത്തിലെ താഴെ ഇങ്ങനെ കുറിച്ചിരിക്കുന്നു”

നമുക്ക് ഇവിടെ നിന്ന് പോകാറായോ ഗോവയിലെ അവധിക്കാലം കുറച്ചുകൂടി നീട്ടിയാലോ?ചിത്രത്തിൽ അല്പം സീരിയസ് ആയി നിൽക്കുന്ന നില മോളുടെ മുഖഭാവം ആരാധകരെ ചിരിപ്പിക്കുന്നു.ഗര്‍ഭിണിയായത് മുതലുള്ള പേളി മാണിയുടെ വിശേഷങ്ങള്‍ തന്നെ പ്രേക്ഷകര്‍ അറിയുന്നുണ്ടായിരുന്നു. ഫേസ്ബുക്കിലും യൂട്യൂബ് ചാനലിലൂടെയുമായാണ് താരം പ്രധാനമായും വിശേഷങ്ങള്‍ പങ്കിടാറുള്ളത്. ജനിച്ച സമയം മുതൽ തന്നെ മകളുടെ ചിത്രങ്ങളും വീഡിയോയും പേളി ആരാധകരുമായി പങ്കുവെച്ചിരുന്നു.എല്ലാ കാര്യങ്ങളും ഞാന്‍ നിങ്ങളോട് പറയാറുണ്ട്, മകളെ നിങ്ങളില്‍ നിന്നും മറച്ച് വെക്കുന്നില്ലെന്നുമായിരുന്നു പേളി അന്ന് പലരും ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്.