നിങ്ങൾക്കറിയാമായിരുന്നോ നേന്ത്രപഴം ഇങ്ങനെയാണ് കഴിക്കേണ്ടതെന്ന്🍌🍌

നിങ്ങൾക്കറിയാമായിരുന്നോ നേന്ത്രപഴം ഇങ്ങനെയാണ് കഴിക്കേണ്ടതെന്ന്🍌🍌 വാഴയുടെ പാകമായ ഫലത്തെ വാഴപ്പഴം എന്നു വിളിക്കുന്നു. സാധാരണയായി മഞ്ഞ നിറത്തിലുള്ള ആവരണമായ പഴത്തൊലിയാൽ പൊതിഞ്ഞാണ്‌ കാണപ്പെടുന്നത്‌. ചില ഇനങ്ങളിൽ തവിട്ട്‌ നിറത്തിലും പാടല നിറത്തിലും കാണപ്പെടുന്നു. വാഴപ്പഴം ജീവകം എ, ജീവകം ബി 6, ജീവകം സി, മാംസ്യം എന്നിവയാൽ സമൃദ്ധമാണ്‌. വാഴപ്പഴത്തിനുള്ളിൽ കാണപ്പെടുന്ന കറുത്ത തരികൾ പൂർണ്ണമായും വിത്തുകളാവാത്ത അണ്ഡങ്ങളുടെ ശേഷിപ്പുകളാണ്‌. ഇത്‌ വാഴയുടെ വിത്ത്‌ എന്നറിയപ്പെടുന്നു.

ഓണം, വിഷു, വിവാഹസദ്യ തുടങ്ങിയ ആഘോഷങ്ങളിൽ പ്രധാനപ്പെട്ടതാണ് നേന്ത്രപ്പഴം. സംസ്കൃതത്തിൽ ഇന്ദ്രകദളി എന്നറിയപ്പെടുന്നു. “പറുദീസയിലെ ആപ്പിൾ” എന്ന് ഖ്യാതിയുള്ള വാഴപ്പഴമാണ് നേന്ത്രൻ. കുടപ്പൻ ഉള്ളതുകൊണ്ട് കേരളത്തിലെ നേന്ത്രയിനങ്ങളെ പ്രഞ്ച് പ്ലാന്റെൻ വിഭാഗത്തിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. പടലകളുടേയും കായകളുടേയും എണ്ണത്തിലും ആകൃതിയിലും വ്യത്യാസമുള്ള പലതരം നേന്ത്രവാഴകൾ വിവിധ ഭാഗങ്ങളിൽ കൃഷിചെയ്തുവരുന്നു.

ഏത്തപ്പഴം ഒരു സമീകൃതാഹാരമാണ്. ഇതിന്റെ ഔഷധപ്പെരുമ പ്രസിദ്ധമാണ്. വാഴകളിൽ പോഷകഗുണം കൊണ്ടും ഔഷധശക്തി കൊണ്ടും മുന്നിൽനിൽക്കുന്നതാണ് ഏത്തവാഴ. ഏത്തവാഴ ജന്മംകൊണ്ട് ഭാരതീയനാണ്. ഇതിന്റെ കായും പിണ്ടിയും ഭക്ഷണമായി ഉപയോഗിക്കുന്നു. വാഴ സമൂലം ഔഷധമാണ്. ഏത്തപ്പഴത്തിൽ ജീവകങ്ങളും മൂലകങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു. ആയുർവേദ വിധിപ്രകാരം വാത പിത്തങ്ങളെ ശമിപ്പിക്കുന്നു. നാരുകളടങ്ങിയ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ വാഴച്ചുണ്ടും പിണ്ടിയും പ്രസിദ്ധമാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NiSha Home Tips. ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post