അച്ഛനും മകൾക്കും ഇന്ന് കാതുകുത്ത്; നിങ്കുവിന് മാത്രം കമ്മലില്ല, മകളുടെ കാതുകുത്ത് ആഘോഷമാക്കി നടൻ നീരജ് മാധവും കുടുംബവും.!! | Neeraj Madhav Daughter Nilanka Ear Piercing Ceremony

അച്ഛനും മകൾക്കും ഇന്ന് കാതുകുത്ത്; നിങ്കുവിന് മാത്രം കമ്മലില്ല, മകളുടെ കാതുകുത്ത് ആഘോഷമാക്കി നടൻ നീരജ് മാധവും കുടുംബവും.!! | Neeraj Madhav Daughter Nilanka Ear Piercing Ceremony

Neeraj Madhav Daughter Nilanka Ear Piercing Ceremony : നീരജ് മാധവ് കേരളത്തിലെ പ്രശസ്തനായ നടനാണ്. മലയാള ചലച്ചിത്ര നടൻ, നർത്തകൻ, റാപ്പർ എന്നീ മേഖലയിലും താരം സജീവമാണ്. സിനിമയിൽ അഭിനയിക്കണമെന്ന് സ്വപ്നം കണ്ട നിരവധി യുവാക്കളിൽ ഒരാൾ മാത്രമായിരുന്ന നീരജ് ഇന്ന് കേരളത്തിലെ യുവസിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളാണ്. കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി, തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ അതുല്യ പ്രതിഭയാണ് നീരജ്.

അടുത്തിടെ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ആർഡിഎക്സിൻ്റെ 100 മില്യൺ ഡോളറിൻ്റെ വിജയത്തിന് ശേഷം നീരജിന്റെ താരമൂല്യം ഒരു പടി കൂടി മുന്നിലാണ്. റോബർട്ടിൻ്റെയും ഡോണി സേവ്യറിൻ്റെയും കഥ പറയുന്ന ഒരു ആക്ഷൻ ഡ്രാമയാണ് “RDX”. ഓഗസ്റ്റ് 25 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത RDX – ൽ ആൻ്റണി വർഗീസ്, പെപ്പെ, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായിരുന്നു.

ഈ ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്ത് ആണ്. സോഫിയ പോൾ നിർമ്മിച്ച ഈ ചിത്രം ഓണസമയത്താണ് റിലീസ് ചെയ്തത്. ആ സമയത്ത് ഇറങ്ങിയ മറ്റു സിനിമകളെ അപേക്ഷിച്ച് വൻ ഹിറ്റ് ആയിരുന്നു RDX. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ഓണചിത്രമായിരുന്നു RDX.

നീരജിനെ പോലെ തന്നെ താരകുടുംബവും ആരാധകർക്ക് ഏറെ ഇഷ്ടമാണ്. താരത്തിന്റെ ഭാര്യ ദീപ്തിയും മകൾ നിലങ്കയും ആരാധകർക്ക് സുപരിചിതമാണ്. അതുകൊണ്ടുതന്നെ ഇവരുടെ ഓരോ വാർത്തകൾക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ നീരജിന്റെ മകളുടെ കാതുകുത്ത് വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. മകൾക്ക് ഒപ്പം അച്ഛനും കാതുകുത്തുന്നത് കൂടുതൽ കൗതുകമുണർത്തുന്നു. മകളുടെ കാതുകുത്ത് അവൾക്ക് ഓർമയുടെ സമയത്തായിരിക്കണം എന്ന നീരജിന്റെ ആഗ്രഹപ്രകാരമാണ് നിലങ്കയുടെ കാതുകുത്ത് ഇത്ര വൈകിയത്.

Ear PiercingEar Piercing CeremonyNeeraj MadhavNeeraj Madhav DaughterNeeraj Madhav Daughter Nilanka Ear Piercing CeremonyNilanka Neeraj