ഇതെന്തു മാജിക്.!! നസ്രിയയുടെ സഹോദരിയോ ഉമ്മയോ.!? അമ്മക്ക് പിറന്നാൾ ആശംസകളുമായി നസ്രിയ നസിം.!! | Nazriya Nazim Wish Mother On Her Birthday

Nazriya Nazim Wish Mother On Her Birthday : മലയാളികളുടെ പ്രിയങ്കരിയാണ് നടി നസ്രിയ. സമൂഹ മാധ്യമങ്ങളിൽ നിറസാനിധ്യമായ താരം തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ ഒട്ടും മടി കാണിക്കാറില്ല. സിനിമ സജീവമാകുന്നത് പോലെ താരം സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. ഇപ്പോൾ ഇതാ ഇൻസ്റ്റാഗ്രാമിൽ ഏറെ ജനശ്രെദ്ധ നേടി കൊണ്ടിരിക്കുന്നത് ഉമ്മയ്ക്ക് വേണ്ടി നടി നസ്രിയ

പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ്. പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ടാണ് നസ്രിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായി പങ്കുവെച്ചത്. ഉമ്മയെയും ഉപ്പയെയും ചേർത്തു പിടിച്ചു നിൽക്കുന്ന നസ്രിയയെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ചിത്രങ്ങൾ പങ്കുവെച്ചു നിമിഷ നേരം കൊണ്ട് തന്നെ ആരാധകരും തന്റെ സുഹൃത്തുക്കളും അടക്കം അനേകം പേരാണ് കമ്മെന്റുകളുമായി

നസ്രിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ ചുവടെ വന്നിട്ടുള്ളത്. എന്തായാലും ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സൈബർ ലോകത്ത് വൈറലായി മാറിട്ടുണ്ട്. പളുങ്ക് എന്ന സിനിമയിൽ ബാലതാരമായി അഭിനയം തുടക്കം കുറിച്ചാണ് താരം സിനിമ മേഖലയിലേക്കും അഭിനയ മേഖലയിലേക്കും കടക്കുന്നത്. ഈയൊരു സിനിമയ്ക്ക് ശേഷം നായിക കഥാപാത്രങ്ങളും, പല പ്രമുഖ നടന്മാരുടെ കൂടെ

അഭിനയിക്കാനുമുള്ള അവസരവും ലഭിച്ചു. ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്‌സ്, നേരം എന്നീ സിനിമകൾ പ്രേഷക പ്രീതി നേടി എന്ന് വേണമെങ്കിൽ പറയാം. കൈകാര്യം ചെയ്യുന്ന വേഷങ്ങൾ എല്ലാം വളരെ മികച്ച രീതിയിലാണ് ഉപയോഗിക്കുന്നത്. അതുപോലെ തന്നെ തന്നെ തേടി എത്തുന്ന വേഷങ്ങൾ താരം ഒഴിവാക്കാറുമില്ല എന്നതാണ് സത്യം. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമ മേഖലയിലും തന്റെ അഭിനയ പ്രകടനം കൊണ്ട് തമിഴ് സിനിമ പ്രേമികളെ ഞെട്ടിക്കാൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്.