ഉമ്മ എന്നെ കൊ ല്ലും ഇതറിഞ്ഞാൽ അല്ലെങ്കിൽ നിങ്ങളെ; ധനശേഖരനെ മെൻഷൻ ചെയ്‌ത്‌ നസ്രിയ ഫഹദിന്റെ പുതിയ പോസ്റ്റ് വൈറലാകുന്നു.!! | Nazriya Nazim Latest Post

Nazriya Nazim Latest Post : മലയാളികളുടെ മനസ്സിൽ തന്റെതായ ഒരിടം നേടിയെടുത്ത താരമാണ് നസ്രിയ നസീം. സിനിമാ മേഖലയിലെത്തി തന്റെ മികവ് തെളിയിച്ച താരം ഇടക്കാലത്ത് ചെറിയൊരു ഇടവേള എടുത്തിരിക്കുകയായിരുന്നു. ഇപ്പോൾ താരം വീണ്ടും പുതിയ ചിത്രങ്ങളുമായി സിനിമ മേഖലയിൽ സജീവമാകാൻ ഒരുങ്ങുകയാണ് എന്ന വാർത്തയാണ് ലഭിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോസും എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ താരം തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് താരത്തിന്റെ ആരാധകർക്കിടയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. നസ്രിയ തന്റെ തലമുടിയിൽ നടത്തിയ ഏറ്റവും പുതിയ പരീക്ഷണമാണ് ഈ ചർച്ചകൾക്ക് വഴിവെച്ചത്.

താരം തന്റെ തലമുടി മുറിച്ച വിവരം ആരാധകരുമായി ഫോട്ടോയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ‘ഉമ്മ ഇത് അറിഞ്ഞാൽ കൊ ല്ലും, നിന്നെയും’ എന്നാണ് ചിത്രത്തിന് ചുവടെ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. തന്റെ മുടി മുറിച്ചയാളെ മെൻഷൻ ചെയ്താണ് ഇതിൽ നിന്നെ എന്ന് താരം എഴുതിയത്. പ്രമുഖ സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ധനശേഖരനാണ് താരത്തിന്റെ മുടി മുറിച്ചത്. തന്റെ മുടി എത്ര മുറിച്ചു എന്ന് കാണിക്കുന്ന തരത്തിൽ ബാക്കി മുടിയുമായിട്ടാണ് താരം തന്റെ പുതിയ ലൂക്ക് ആരാധകർക്ക് പരിചയപെടുത്തിയതത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്.

ഇനി ഉമ്മ എന്ത് തന്നെ പറഞ്ഞാലും നസ്രിയ ആ ഷോർട് ഹെയർ തന്നെയാണ് മികച്ചത് എന്നാണ് ആരാധകർ കമന്റ് ബോക്സിൽ പറയുന്നത്. ഇപ്പോൾ താരത്തെ ട്രാൻസ് സിനിമയിലെ ലുക്കുമായി സാമ്യം തോന്നുന്നുണ്ട് എന്നാണ് ആരാധകർ പറയുന്നത്. പ്രമുഖ നടിമാരായ അപർണ ബാലമുരളി, കല്യാണി പ്രിയദർശൻ എന്നിവർ പങ്കുവെച്ച കമന്റുകളും ശ്രദ്ധ നേടുകയാണ്. നിലവിൽ വളരെ സെലക്ടീവായി സിനിമ ചെയ്യാറുള്ള താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത് നാനിയോട് ഒപ്പം ഒരു തെലുങ്ക് ചിത്രത്തിൽ ആണ്.

NazriyaNazriya Nazim