ഇവൾ എന്റെ മാലാഖ.!! അവസാനം ഒളിപ്പിച്ചു വെച്ച കുഞ്ഞു വാവയെ കാണിച്ച് നസ്രിയ; നച്ചു മാമി മിസ്സസ് യൂ എന്ന് താരം.!! | Nazriya Nazim Fahadh Birthday Wish For Anayra Shafiq

Nazriya Nazim Fahadh Birthday Wish For Anayra Shafiq : മലയാളികളുടെ പ്രിയതാരങ്ങളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ബാലതാരമായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച കുട്ടിത്താരമാണ് നസ്രിയ. പിന്നീട് അവതാരികയായും തിളങ്ങിയെങ്കിലും, തിരക്കുളള നായികാ പദവിയിലേക്കും താരം എത്തിയിരുന്നു. തമിഴിലും, തെലുങ്കിലുമൊക്കെ താരം താരത്തിൻ്റെ കഴിവ് തെളിയിച്ചിരുന്നു.

കരിയറിൽ തൻ്റേതായ സ്ഥാനത്ത് തിളങ്ങി നിൽക്കുമ്പോഴാണ് ഫഹദ് ഫാസിലുമായി പ്രണയത്തിലാവുന്നതും, പിന്നീട് വിവാഹത്തിലേക്ക് കടക്കുന്നതും. ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമയിൽ കപ്പിൾസായി അഭിനയിച്ച ശേഷമാണ് ഇരുവരും പ്രണയത്തിലാവുന്നത്. 2014 ആഗസ്റ്റിൽ രണ്ടു പേരും തമ്മിലുള്ള വിവാഹം നടക്കുകയും ചെയ്തു. വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത നസ്രിയ

‘കൂടെ’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. പിന്നീട് തെലുങ്കിലും അഭിനയിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിൽ സജീവമായ നസ്രിയ കല്യാണ ശേഷം വിശേഷങ്ങൾക്കൊപ്പം ഫഹദ് ഫാസിലിൻ്റെ കുടുംബവുമായുള്ള വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. ഫഹദിന് രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണുള്ളത്. സഹോദരൻ ഫർഹാൻ ഫാസിൽ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു.

ഫഹദിൻ്റെ സഹോദരിമാരുടെ കൂടെയുള്ള ചിത്രങ്ങളുമായൊക്കെയായി താരം സോഷ്യൽ മീഡിയയിൽ വരാറുണ്ട്. ഇപ്പോഴിതാ ഫഹദിൻ്റെ സഹോദരി പുത്രിക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് നസ്രിയ. ‘എൻ്റെ മാലാഖയ്ക്ക് ജന്മദിനാശംസകൾ. നാച്ചുമാമി നിന്നെ ഒരുപാട് മിസ് ചെയ്യുന്നു’ എന്നാണ് താരം കുറിച്ചിരിക്കുന്നത്. നിരവധി പ്രേക്ഷകരാണ് താരത്തിൻ്റെ പോസ്റ്റിന് താഴെ കുഞ്ഞുവാവയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്. രണ്ട് ക്യൂട്ട് ബേബീസ് എന്നാണ് കൂടുതൽ കമൻറുകളും വന്നിരിക്കുന്നത്.

FahadhNazriya Nazim