Nayanthara Speech Viral About Vignesh Shivan : സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡിയാണ് വിഘ്‌നേഷ് ശിവനും നയൻതാരയും. വിഘ്‌നേഷ് സംവിധാനം ചെയ്ത നാനും റൗഡി താ എന്ന ചിത്രത്തിൽ നായികയായി അഭിനയക്കവേ ആണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് അങ്ങോട്ട് നീണ്ട ഒരു പ്രണയകാലം ആസ്വദിച്ച ശേഷം രണ്ട് വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. അവാർഡ്
ഫങ്ഷനുകളിലും മറ്റുമായി ഒരുമിച്ചു കണ്ടത്തോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വിവരം ആരാധകർ തിരിച്ചറിഞ്ഞത്. നയൻതാര ഇഡസ്ട്രിയിൽ കത്തി നിൽക്കുന്ന സമയത്ത് പുതുമുഖ സംവിധായകനായി എത്തിയ ആളാണ് വിഘ്‌നേഷ്. ഇപ്പോൾ തമിഴ് സിനിമ ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് താരം.സംവിധാനം മാത്രമല്ല ഗാനരചനയും നിർമ്മാണവും അടക്കം സിനിമ
മേഖലയിൽ തിളങ്ങി നിൽക്കുകയാണ് വിഘ്‌നേഷ് ശിവൻ. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയും ഒക്കെ ആണെങ്കിലും കരിയറിൽ ഉയർന്ന നിലയിൽ തന്നെയാണ് നയൻസും ഇപ്പോൾ. മറ്റു പല നടിമാരുടെയും കാര്യം എടുത്താൽ ചെറിയ ഒരു കാലഘട്ടത്തിൽ മാത്രം തിളങ്ങുകയും പിന്നീട് താരമൂല്യം കുറയുകയും ചെയ്യുകയാണ് പതിവ്. എന്നാൽ കാലഘട്ടങ്ങളെ എല്ലാം അതിജീവിച്ചു നയൻതാര ഇപ്പോഴും
ലേഡി സൂപ്പർ സ്റ്റാർ തന്നെയാണ്. മലയാളിയായ, മലയാള സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച നയൻതാര ഇപ്പോൾ മറ്റു പല സൗത്ത് ഇന്ത്യൻ ഇൻഡസ്ട്രികളും കീഴടക്കി ബോളിവുഡ് വരെ എത്തി നിൽക്കുകയാണ്. തന്റെ ഈ വിജയങ്ങൾക്കെല്ലാം പിന്നിൽ വിഘ്‌നേഷ് ആണെന്ന് തുറന്ന് പറയുകയാണ് നയൻതാര. ഫെമി 9 എന്ന ലേഡീസ് ബ്രാൻഡിന്റെ സക്സസ്സ് ഫങ്ഷനിൽ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു താരം. എല്ലാവരും പറയും ഒരു പുരുഷന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീ ഉണ്ടെന്ന് എന്നാൽ ഒരു സ്ത്രീയുടെ വിജയത്തിന് പിന്നിലും ഒരു പുരുഷൻ ഉണ്ടെന്നാണ് താരം പറയുന്നത്. ഞാൻ എന്ത് കൊണ്ട് അത് ചെയ്തു എന്ന് ഒരിക്കലും ചോദിക്കാത്ത ആളാണ് വിഘ്‌നേഷ് എന്നും എന്ത് കൊണ്ട് ഞാനത് ചെയ്യുന്നില്ല എന്നാണ് വിഘ്‌നേഷ് എപ്പോഴും ചോദിക്കാറെന്നും നയൻസ് പറഞ്ഞു.