ട്രെൻഡ് അല്ല ട്രൂത്ത് ആണ്; ഒടുവിൽ രംഗണ്ണന്റെ കരിങ്കാളിയായി നയൻ‌താര, എന്തേ ഇത്ര വൈകിയതെന്ന് ആരാധകർ.!! | Nayanthara Not With The Trend But The Truth

Nayanthara Not With The Trend But The Truth : മലയാള സിനിമയിലൂടെ കടന്ന് വന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ ആയി മലയാളികളുടെ എല്ലാം അഭിമാനമായി മാറിയ താരമാണ് നയൻ‌താര. മനസ്സിനെക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ ജയറാമിന്റെ നായികയായി സിനിമ ലോകത്തേക്ക് കടന്ന് വന്ന താരം പിന്നീട് മലയാളത്തിലെ പ്രമുഖ നടന്മാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായി അഭിനയിച്ചു.

ശേഷം തമിഴിലേക്ക് ചേക്കേറിയ താരം തമിഴിൽ ആദ്യം അഭിനയിച്ചത് തമിഴ് സൂപ്പർ സ്റ്റാർ രാജനീകാന്തിന്റെ നായികയായാണ്. പിന്നീടങ്ങോട്ട് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായിക നടിയായി താരം മാറുകയും ചെയ്തു. തമിഴ് സിനിമയുടെ ഇത് വരെയുള്ള ചരിത്രം പരിശോധിച്ചാൽ ഇത്രയധികം കാലം സിനിമയിൽ തിളങ്ങി നിന്ന നായിക താരം നയൻ‌താര മാത്രമാണ്. ഇപ്പോൾ മറ്റു പല സൗത്ത് ഇന്ത്യൻ ഇൻഡസ്ട്രികളും കീഴടക്കി ബോളിവുഡ് വരെ എത്തി നിൽക്കുകയാണ് നയൻ.

തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ വിഘ്‌നേഷ് ശിവനെ വിവാഹം കഴിച്ചതോടെ താരം തന്റെ കരിയറിൽ കൂടുതൽ ഉയരങ്ങളിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. കുട്ടികൾ ജനിച്ചതോടെ ഫാമിലി ലൈഫിലും ബിസിയാണ് താരം. സിനിമയിലെയും വീട്ടിലെയും തിരക്കിനു പുറമെ Femi 9 എന്നാ ബ്യൂട്ടി ബ്രാൻഡിന്റെ ഉടമ കൂടിയാണ് നയൻ‌താര. സ്ത്രീകൾക്ക് വേണ്ടിയുള്ള ബ്യൂട്ടി പ്രോഡക്ട്സ് ആണ് ഫെമി 9 ൽ ഉള്ളത്. ഈയടുത്താണ് താരം സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയി തുടങ്ങിയത്.

ഇപോഴിതാ ഫെമി 9 ന്റെ പരസ്യവുമായി ഇൻസ്റ്റാഗ്രാമിലൂടെ എത്തിയിരിക്കുകയാണ് നയൻസ്. ട്രെൻഡിംഗ് ആയ രംഗണ്ണന്റെ കരിങ്കാളി റീൽ ചെയ്ത് കൊണ്ടാണ് നയൻ‌താര തന്റെ പ്രൊഡ്ക്റ്റിനെ പ്രൊമോട്ട് ചെയ്യാൻ എത്തിയത്. ട്രെൻഡ് അല്ല ട്രൂത് ആണ് എന്നും താരം ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു. രസകരമായ റീൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. ആദ്യമായിട്ടാണ് സോഷ്യൽ മീഡിയയിൽ താരം ഇങ്ങനെ ഒരു റീൽ ഷെയർ ചെയ്യുന്നത്.