ലേഡി സൂപ്പർസ്റ്റാറിന് ഇന്ന് കാതുകുത്ത്; കമ്മലിട്ട് സുന്ദരിയായി നയൻ‌താര, വീഡിയോ പങ്കുവെച്ച് താരം.!! | Nayanthara Ear Piercing

Nayanthara Ear Piercing : മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെ ചലചിത്രമേഖലയിലേക്ക് കാലെടുത്തു നയൻതാര ഇപ്പോൾ തെന്നിന്ത്യയിലെ താരമൂല്യമുള്ള മികച്ച നടിയായി മാറിയിരിക്കുകയാണ്. തമിഴകത്തെ ലേഡീ സൂപ്പർ സ്റ്റാറാണ് താരം. നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള താരം 2022ലായിരുന്നു തമിഴ് സംവിധായകനായ വിഘ്നേഷ് ശിവനെയാണ് വിവാഹം ചെയ്തത്.

വിവാഹ ശേഷം അതേ വർഷം വാടക ഗർഭധാരണത്തിലൂടെ ഒക്ടോബറിൽ ഇവർക്ക് ഇരട്ട കുട്ടികളായ ഉയിരും, ഉലകും ജനിക്കുകയും ചെയ്തു. മക്കൾ ജനിച്ച ശേഷം നിരവധി വിശേഷങ്ങളുമായി നയൻതാരയും, വിഘ്നേഷ് ശിവനും സോഷ്യൽ മീഡിയയിൽ എത്തുന്നത് പതിവായിരുന്നു. സിനിമയിൽ അത്ര സജീവമല്ലെങ്കിലും, ബിസിനസിലാണ് താരം കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. എന്നാൽ ഈയിടെയാണ് താരത്തിൻ്റെ രണ്ട് ചിത്രങ്ങൾ പ്രദർശനത്തിന് എത്തുകയും ചെയ്തിരുന്നു.

സിനിമ വിശേഷങ്ങൾ പങ്കു വയ്ക്കുന്നതിന് പുറകെ കൂടുതലായും മക്കളുമൊത്തുള്ള വിശേഷങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നത്. മക്കൾ ജനിച്ച ശേഷം അവരുമൊരുമിച്ച് എല്ലാ ആഘോഷങ്ങളും നയനും വിഘ്നേഷും വളരെ ഗംഭീരമായാണ് ആഘോഷിച്ചത്. ഈ കഴിഞ്ഞ ദിവസമായിരുന്നു ഗണേശോത്സവം ഗംഭീരമായി താരങ്ങൾ ആഘോഷിച്ചത്. അതിൻ്റെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ നയൻതാര പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായി മാറുന്നത്. മേക്കാത് കുത്തുന്ന നയൻതാരയെയാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ രണ്ട് മേക്കാത് കുത്തുമ്പോഴും താരത്തിൻ്റെ മുഖത്തുള്ള പല എക്സ്പ്രഷനും നാം വീഡിയോയിൽ കാണുന്നുണ്ട്. ആവേശം എന്ന ചിത്രത്തിലെ ‘ഇലുമിനാറ്റി’ എന്ന ഗാനവും താരം പശ്ചാത്തലമായി വീഡിയോയ്ക്ക് കൊടുക്കുകയും ചെയ്തു. ഡയമണ്ടിൻ്റെ രണ്ട് കമ്മലുകളാണ് ‘നയൻതാര ധരിച്ചിരിക്കുന്നത്. ഒരു കമ്മലിന് ഒരു ലക്ഷം രൂപയോളമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. താരത്തിൻ്റെ വീഡിയോയ്ക്ക് താഴെ പ്രേക്ഷകർ രസകരമായ കമൻറുമായാണ് എത്തിയിരിക്കുന്നത്.

Ear PiercingNayantharaNayanthara Ear Piercing