Nayanthara And Vignesh Shivan Vijayadashami Day Celebration : മലയാളി മണ്ണിൽ നിന്നും തെന്നിന്ത്യൻ മണ്ണിലേക്ക് സിനിമ ലോകത്ത് ഉയർന്നുകൊണ്ട് ലേഡി സൂപ്പർ സ്റ്റാറായി മാറിയ നയൻതാരക്ക് ഏറെ ആരാധകരുണ്ട്. ഇന്ന് തമിഴ് സിനിമ ലോകത്ത് എല്ലാം കൊണ്ടും നമ്പർ 1 നായികയായ നയൻസ് കഴിഞ്ഞ ദിവസം പങ്കിട്ട ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ എല്ലാവരുടെയും മനസ്സ് കവർന്നത്. നടി നയൻതാരക്കും ഭർത്താവ് വിഘ്നേഷിനും മക്കളായ ഉയിരും ഉലകും പിറന്നതോടെ അവരുട ലോകം കുടുബം തന്നെയാണ്.
ഇപ്പോൾ വിജയദശമി ദിനത്തിൽ നയൻതാര ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത ഒരു പോസ്റ്റാണ് ഹിറ്റായി മാറുന്നത്. വീട്ടിലെ വിജയദശമി ആഘോഷം അവർ നാലാളും വ്യത്യസ്തമാക്കിയത് വീട്ടിൽ ജോലിക്കെത്തുന്നവർക്ക് സമ്മാനങ്ങൾ നൽകി കൊണ്ടാണ്. “ദുർഗ്ഗാദേവിയുടെ അനുഗ്രഹം ഈ വിജയദശമി ദിനത്തിൽ നിങ്ങളുടെ ജീവിതത്തിൽ എല്ലാവിധ സമാധാനവും ഒപ്പം വിജയവും സന്തോഷവും കൊണ്ടുവരെട്ട” ഇങ്ങനെ കുറിച്ചു കൊണ്ടാണ് നയൻതാര ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചത്.
നിലവിൽ രണ്ട് വയസ്സ് പ്രായം പിന്നിട്ട ഉയിരും ഉലകവും കഴിഞ്ഞ ദിവസം വിജയദശമി ആഘോഷ ഭാഗമായി വീട്ടിലെ ജോലിക്കാർക്ക് തങ്ങൾ കുഞ്ഞി കൈകൾ കൊണ്ടാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. ഈ നിഷ്കളങ്ക മനോഹര കാഴ്ച ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ജോലിക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയ നയന്‍താരയുടെയും വിഘ്‌നേഷിന്റെയും നല്ല മനസ്സിനെ കമന്റ് സെക്ഷനിൽ അടക്കം ആരാധകർ പുകഴ്ത്തുമ്പോൾ കുഞ്ഞു കുട്ടികൾ നിഷ്കളങ്ക മനസ്സിനെയും കുറിച്ച് ഫാൻസ് അടക്കം സംസാരിക്കുന്നുണ്ട്.
അതേസമയം പ്രദീപ് രംഗനാഥനെയും കൃതി ഷെട്ടിയെയും പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്ന ‘ലവ് ഇൻഷുറൻസ് കമ്പനി’ സിനിമയുടെ സംവിധാനത്തിൻ്റെ തിരക്കിലാണ് വിഘ്നേഷ് ശിവൻ, നടി നയൻതാരയാകട്ടെ മുക്കൂത്തിയമ്മൻ 2 അടക്കം ശ്രദ്ധേയ സിനിമകൾ ഷൂട്ടിങ് തിരക്കിലും. എങ്കിലും ഫാമിലി സമയം ആഘോഷമാക്കാൻ താരജോഡികൾ സമയം കണ്ടെത്താറുണ്ട്.