മാസ്ക് ഇട്ടാലും കണ്ടുപിടിക്കും എന്ന് ആരാധകർ, വഴിയരികിൽ വിലപേശി ബാഗ് വാങ്ങാൻ നയൻസ്, വീഡിയോ വൈറലാകുന്നു…!!

ദക്ഷിണേന്ത്യൻ സിനിമാപ്രേമികളുടെ ഹരമാണ് താരസുന്ദരി നയൻതാര. മലയാളത്തിലും മിന്നിത്തിളങ്ങിയിട്ടുള്ള താരത്തിന്റെ വിശേഷങ്ങൾക്ക് എന്നും ആരാധകർ കാത്തിരിക്കാറാണ് പതിവ്. ഇപ്പോഴിതാ പൊതുനിരത്തിൽ നിന്നും ബാഗ് വിലപേശി വാങ്ങുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. “ഒരു സ്ത്രീ എപ്പോഴും ഒരു സ്ത്രീയാണ്, അവൾ എന്ത് വാങ്ങിയാലും വിലപേശാതെ അവൾ ഒരിക്കലും വാങ്ങില്ല.

അത് ഒരു സെലിബ്രിറ്റിയായാലും ഒരു സാധാരണ സ്ത്രീയായാലും. “എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വെള്ള സൽവാർ ധരിച്ചാണ് താരം ബാഗ് വാങ്ങാനെത്തിയത്. വളരെ ലളിതമായ വസ്ത്രധാരണം. നെറ്റിയിൽ വലിയ പൊട്ട്. മാസ്ക് ധരിച്ചാലും ആളെ കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. കടുത്ത നയൻതാര ആരാധകർ പകർത്തിയ വീഡിയോയാണ് ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വൈറലായത്.

നോർത്ത് ഇന്ത്യയിൽ എവിടെയോ ആണ് വീഡിയോയുടെ പശ്ചാത്തലം എന്ന് മനസിലാക്കാം. തമിഴിലും മലയാളത്തിലും ഒരുപിടി നല്ല സിനിമകളുടെ തിരക്കിലാണ് നയൻതാര ഇപ്പോൾ. മലയാളത്തിൽ പൃഥ്വിരാജ് നായകനാകുന്ന ഗോൾഡ് എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. ഇതിനുമുന്നെ നയൻതാരയുടെ കാമുകൻ വിഘ്‌നേഷ് ശിവയ്‌ക്കൊപ്പം താരം ക്ഷേത്രം സന്ദർശിക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

ക്ഷേതസന്ദര്ശനം കഴിഞ്ഞു മടങ്ങവെയാണ് താരം ബാഗ് വാങ്ങാനെത്തിയതെന്നും ആരാധകർ പറയുന്നുണ്ട്. രജനീകാന്ത് നായകനായ അണ്ണാത്തെ ആണ് നയൻതാരയുടേതായി ഉടൻ തന്നെ റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം. താരത്തിന്റെ ഓരോ സിനിമകളും ബിഗ്‌സ്‌ക്രീനിലെത്തുമ്പോൾ ആരാധകർക്ക് അത് ആവേശത്തിന്റെ ദിനങ്ങളാണ്. തസ്കരവീരൻ, രാപ്പകൽ, മനസ്സിനക്കരെ, വിസ്മയത്തുമ്പത്ത് തുടങ്ങിയ മലയാള സിനിമകളിലെല്ലാം സമാനതകളില്ലാത്ത അഭിനയമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്. ഗ്ലാമറസ് വേഷങ്ങളിൽ തകർത്തഭിനയിക്കാറുണ്ട് നയൻസ്.

Rate this post