എനിക്ക് ആകെയുള്ളത് നീ മാത്രം; ഈ ജന്മത്തിൽ കിട്ടിയ ഏറ്റവും വലിയ പുണ്യം, മകന് പിറന്നാൾ ആശംസയുമായി നവ്യ നായർ.!! | Navya Nair Son Sai Krishna Birthday

ഇഷ്ടം എന്ന സിനിമയിൽ ദിലീപിൻ്റെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് നവ്യ നായർ. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച താരം അക്കാലത്തെ മുൻനിര നായികമാരിൽ ഒരാളായി മാറി. എന്നാൽ നന്ദനത്തിലെ ബാലാമണിയാണ് പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്. താരം കരിയറിൽ തിളങ്ങി നിൽക്കുമ്പോഴാണ് വിവാഹിതയായത്.

വിവാഹ ശേഷം കരിയറിൽ നിന്ന് ഇടവേള എടുത്തിരുന്നു. എന്നാൽ ഒരുത്തി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. ഇപ്പോൾ സിനിമയിലും, ടെലിവിഷൻ പരിപാടികളിലും നിറഞ്ഞു നിൽക്കുകയാണ്. താരത്തിൻ്റെയും കുടുംബത്തിൻ്റെയും വിശേഷങ്ങൾ താരം പ്രേക്ഷകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

താരത്തിൻ്റെ വിശേഷങ്ങളൊക്കെ പ്രേക്ഷകർ നിമിഷ നേരം കൊണ്ടാണ് വൈറലാക്കി മാറ്റുന്നത്. ഇപ്പോഴിതാ, താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. മകൻ സായിക്കൊപ്പമുള്ള മനോഹരമായ അനവധി ചിത്രങ്ങളാണ് നവ്യാ നായർ ഷെയർ ചെയ്തത്. “love and light of my life, my jaan” എന്നാണ് നവ്യാ നായർ പോസ്റ്റിൽ കുറിച്ചത്.

മകനുമായി ജീവിതത്തിൽ പങ്കിട്ട മനോഹര നിമിഷങ്ങൾ വ്യത്യസ്ത ചിത്രങ്ങൾ പങ്കിട്ട നവ്യാ നായർ മകനുമായി കുസൃതി നിമിഷങ്ങൾ അടക്കം പങ്കിടുന്നത് അടക്കം പോസ്റ്റിലുണ്ട്. കുറഞ്ഞ സമയം കൊണ്ട് തന്നെ ഈ അമ്മ – മകൻ പോസ്റ്റ്‌ വൈറലായി കഴിഞ്ഞു.നേരത്തെ മകൻ സായ് പിറന്നാളിന് നവ്യാ നായർ 25000 മകന് കൊടുത്തതും മകൻ അതെങ്ങനെ ചിലവാക്കിയെന്നുള്ള വീഡിയോയും തരംഗമായിരുന്നു.

Navya NairNavya Nair SonNavya Nair Son Sai KrishnaNavya Nair Son Sai Krishna Birthday