അമ്മക്ക് അഭിമാനമാണ് ഈ മകൻ; കലയിലും പഠനത്തിലും മിടു മിടുക്കൻ, ഒന്നാം റാങ്ക് സ്വന്തമാക്കി നവ്യയുടെ സായ് കുട്ടൻ.!! | Navya Nair Son Got First Rank

Navya Nair Son Got First Rank : ദിലീപ് നായകനായി എത്തിയ ഇഷ്ടമെന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ സ്വീകരണ മുറിയിലെ പ്രിയപ്പെട്ട താരമായി മാറിയ നായികയാണ് നവ്യാനായർ. നായിക കഥാപാത്രങ്ങളിൽ ഓരോന്നിലും തന്റേതായ വ്യത്യാസവും അഭിനയ ശൈലിയും തന്നെയാണ് താരം കാഴ്ച വെച്ചിട്ടുള്ളത്.

നാടൻ തനിമയിലുള്ള സൗന്ദര്യവും അഭിനയരീതിയും ഒക്കെയാണ് താരത്തിനെ എന്നും ആളുകൾക്ക് പ്രിയങ്കരി ആക്കി മാറ്റിയ ഘടകങ്ങളും. അഭിനേത്രി എന്ന നിലയിൽ തിളങ്ങുമ്പോൾ തന്നെയും കലോത്സവവേദികളിലെ കലാതിലകമായും മാറുവാൻ നവ്യയ്ക്ക് അവസരം ലഭിച്ചിരുന്നു. കാലങ്ങൾക്കിപ്പുറം വലിയ ഒരു ഇടവേളയ്ക്ക് ശേഷം പൂവൻകോഴി എന്ന ചിത്രത്തിലൂടെ തന്നെ രണ്ടാം തിരിച്ചുവരവ് താരം നടത്തിയപ്പോഴും ഇരുകൈയും നീട്ടിയാണ് താരത്തെ ആളുകൾ സ്വീകരിച്ചത്.

വിവാഹശേഷം അഭിനയരംഗത്ത് നിന്നും പാടെ വിട്ടുനിന്ന നവ്യ നൃത്തത്തിന്റെ ലോകത്തായിരുന്നു കൂടുതലും ശ്രദ്ധ പതിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ തന്റെ രണ്ടാം തിരിച്ചുവരവിൽ നൃത്തവും അഭിനയവും ഒരുപോലെ കൈകാര്യം ചെയ്യുകയാണ് താരം. നവ്യയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ കുടുംബങ്ങളും ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ടത് മകൻ സായി കൃഷ്ണയുടെ വിവരങ്ങളൊക്കെയാണ്. അമ്മയുടെ മാതംകി എന്ന നൃത്ത വിദ്യാലയത്തിൽ വിദ്യാർത്ഥിയായി എത്തിയപ്പോഴും മകൻറെ ജന്മദിന ദിവസവും ഒക്കെ അതീവ സന്തോഷവതിയായ ആണ് നവ്യയെ സോഷ്യൽ മീഡിയയിൽ ആളുകൾക്ക് കാണാൻ കഴിഞ്ഞത്.

ഒരു പുസ്തകപ്പുഴു എന്നതിലുപരി മകൻറെ എല്ലാ കാര്യങ്ങളിലും ഇടപെട്ട് അവനെ എല്ലാത്തിലും മുൻപന്തിയിൽ ആക്കുവാൻ നവ്യ വഹിക്കുന്ന പങ്ക് എടുത്ത് പറയേണ്ടതാണ്. ഇപ്പോൾ മകൻറെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സന്തോഷ നിമിഷമാണ് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. ക്ലാസിലെ ഒന്നാം സ്ഥാനം നേടി നെഞ്ചിൽ നക്ഷത്രവുമായി നിൽക്കുന്ന മകൻറെ വിശേഷമാണ് താരത്തിന് ഇപ്പോൾ ആളുകളെ അറിയിക്കുവാൻ ഉള്ളത്. അമ്മയുടെ ഗുണ്ടുമണി വാവ ക്ലാസ്സിൽ ഒന്നാമത് എത്തി, നെഞ്ചുവിരിച്ച് നെഞ്ചിൽ നക്ഷത്രവുമായി നിൽക്കുന്നു എൻറെ പ്രിയ മകൻ നിനക്ക് ഒരായിരം ഉമ്മ എന്ന ക്യാപ്ഷനോടെയാണ് നവ്യ മകൻറെ ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.