വിവാഹം കഴിഞ്ഞ ഉടനെ അമ്മയായി; സായിയുടെ പതിനാലാം പിറന്നാൾ, മകന് പണത്തിന്റെ മൂല്യം പഠിപ്പിച്ച് നവ്യ നായർ.!! | Navya Nair Son Birthday Shopping

Navya Nair Son Birthday Shopping : മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായികാ താരമാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മികച്ച അഭിനയ മികവും കൊണ്ട് തൊണ്ണൂറുകളിൽ നിറഞ്ഞു നിന്ന നവ്യയോട് മലയാളികൾക്ക് ഒരു പ്രത്യക ഇഷ്ടം തന്നെയാണ് ഉള്ളത്. നവ്യയുടെ പേര് കേൾക്കുമ്പോഴേ നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കൃഷ്ണഭക്തയായ നാടൻ സുന്ദരിയെ ആണ് എല്ലാവർക്കും ഓർമ വരുക.

സ്കൂൾ യുവജനോത്സവ വീഥികളിൽ നിന്ന് സിനിമയിലേക്ക് എത്തിപ്പെട്ട താരത്തിന്റെ ആദ്യ ചിത്രം ഇഷ്ടം ആയിരുന്നു. ദിലീപിന്റെ നായികയായി സിനിമയിലേക്ക് എത്തിയ താരം നിരവധി ചിത്രങ്ങൾ ചെയ്ത് കൊണ്ട് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി പെട്ടന്ന് തന്നെ മാറുകയും ചെയ്തു. കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ രണ്ട് തവണ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട താരം കൂടിയാണ് നവ്യ നായർ. വിവാഹത്തിന് ശേഷം ഒരു ചെറിയ ഇടവേള എടുത്തു എങ്കിലും ഒരു വൻ തിരിച്ചു വരവ് തന്നെയാണ് താരം നടത്തിയതും.

അനുഗ്രഹീതയായ ഒരു ക്‌ളാസിക്കൽ ഡാൻസർ കൂടി ആയ താരത്തിന് ഡാൻസ് പെർഫോമൻസുകളും ഡാൻസ് പഠിപ്പിക്കലും ഒക്കെയായി തിരക്ക് പിടിച്ച ഒരു ജീവിതമാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപോഴിതാ മകൻ സായ് ജന്മദിനത്തിലെ ഒരു സ്പെഷ്യൽ വിശേഷവും അത് സംബന്ധിച്ച ഒരു വീഡിയോയുമായി എത്തുകയാണ് താരം.മകന് പണം വിലയും അതിന്റെ മൂല്യവും മനസ്സിലാക്കി കൊടുക്കാനായി താരം ചെയ്തത് ഒരു സ്പെഷ്യൽ കാര്യമാണ്.

വിശദമായി ഇക്കാര്യം വെളിപ്പെടുത്തി വീഡിയോയുമായി എത്തുകയാണ് നവ്യാ നായർ. പതിവ് ജന്മദിനത്തിൽ നിന്നും വ്യത്യസ്തമായി, സാധാരണ ജന്മദിനങ്ങളിലും മകൻ സായിക്ക് ഏറ്റവും ഇഷ്ടമുള്ള സാധനങ്ങള്‍ ഒരുമിച്ച് കടയിലെത്തി വാങ്ങി നൽകുകയാണ് നവ്യാ നായർ പതിവെങ്കിൽ, ഇത്തവണ അവന് ഒരു നിശ്ചിത തുക നൽകികൊണ്ട് (അതായത് കൃത്യം 25000 രൂപ) തനിയെ ഷോപ്പിങ്ങിനായി മകനെ പറഞ്ഞയക്കുകയാണ് താരം ചെയ്തത്. രസകരമായ ഈ വീഡിയോ ഇതിനകം ഹിറ്റാണ്.

Navya NairNavya Nair Son BirthdayNavya Nair Son Birthday Shopping