പട്ടു യാത്രകൾക്ക് ഇനി ആഡംബര കരുത്ത്; വിവാഹ വാർഷികത്തിന് ശേഷം പുതിയ അതിഥിയെ വരവേറ്റ് നജീം അർഷാദ്, പുതിയ കൂട്ടുകാരനെ പരിചയപ്പെടുത്തി ഐഡിയ സ്റ്റാർ സിംഗർ പാട്ടുകാരൻ.!! | Najim Arshad New Car

Najim Arshad New Car : മലയാള ടെലിവിഷൻ ലോകത്ത് ഒരുകാലത്ത് വളരെ അധികം പ്രകമ്പനം സൃഷ്ടിച്ച റിയാലിറ്റി ഷോയായിരുന്നു ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ. രഞ്ജിനി ഹരിദാസ് അവതാരികയായി എത്തിയ പരിപാടിയിലൂടെ അമൃത, നജീം അർഷാദ്, ശ്രീനാഥ് തുടങ്ങി ഒട്ടനവധി പ്രഗൽഭരായ ഗായകരെ മലയാളക്കരയ്ക്ക് നേടിയെടുക്കുവാൻ കഴിഞ്ഞു.

പല സീസണുകളിലായി ജൈത്രയാത്ര തുടർന്ന മ്യൂസിക്കൽ റിയാലിറ്റി ഷോ അതിൻറെ ഓരോ എപ്പിസോഡും വളരെയധികം വ്യത്യസ്തതയിലൂടെ ആയിരുന്നു കടന്നുപോയത്. അവതരണത്തിലും ജഡ്ജിന്റെ സംസാരത്തിലുള്ള വൈവിധ്യവുമൊക്കെ എല്ലാകാലത്തും ശ്രദ്ധിക്കപ്പെട്ടിരുന്നു.ഈ ഷോയിൽ എല്ലാവിധ വെല്ലുവിളികളും മറികടന്നു കൊണ്ട് ഒന്നാം സ്ഥാനം നേടിയ നജീം ഇർഷാദിനെ ഇന്നും ഓർക്കുന്നവരാണ് മലയാളികൾ.

തുഷാർ എം.കെ, അരുൺ ഗോപൻ, ദുർഗ വിശ്വനാഥ് എന്നിവർക്കെതിരെ മത്സരിച്ച് നജീം ഇർഷാദ് ഇന്ന് മോളിവുഡ് സിനിമ ലോകത്തെ ഏറെ ശ്രദ്ധേയനായ ഒരു പിന്നണി ഗായകനാണ്.മികച്ച ഗായകനുള്ള സംസ്ഥാന സർക്കാർ അവാർഡ് അടക്കം നേടിയിട്ടുള്ള നജീം ജീവിതത്തിലെ മറ്റൊരു സന്തോഷവാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുന്നത്. ഇനി നജീം ഇർഷാദ് യാത്രകളിൽ കൂട്ടായി പുത്തനൊരു അതിഥി കൂടിയുണ്ടാവും. പ്രിയ ഗായകൻ ഒരു ആഡംബര കാർ സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ.

ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ 2 സീരീസ് ഗ്രാൻകൂപ്പെ സെഡാനാണ് വാങ്ങിയിരിക്കുന്നത്.കൊച്ചിയിലെ പ്രമുഖരായിട്ടുള്ള ബിഎംഡബ്ല്യു ഓട്ടോക്രാഫ്റ്റിൽ നിന്നും ഗായകൻ പുത്തൻ കാർ നേടുന്ന ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാണ്.ഏകദേശം 46.90 ലക്ഷത്തോളം രൂപ എക്സ് ഷോറൂം വില വരുന്ന ബി എം ഡബ്ള്യു 2 സീരീസ് ഗ്രാൻഡ് കൂപ്പെയുടെ പ്രധാന സവിശേഷത ചരിഞ്ഞ റൂഫും ആകർഷകവും പില്ലർ രഹിതവുമായ വാതിലുകളും കൂടിയാണ്.

Najim ArshadNajim Arshad New Car