ഞങ്ങൾ ഒന്നിച്ച് ഒരു പുതിയ ജീവിതത്തിലേക്ക്; നാഗ ചൈതന്യ – ശോഭിത ധൂലിപാല വിവാഹ നിശ്ചയം കഴിഞ്ഞു, സന്തോഷവാർത്ത പങ്കുവെച്ച് നാഗാർജുന അക്കിനേനി.!! | Naga Chaitanya Sobhita Dhulipala Got Engaged

Naga Chaitanya Sobhita Dhulipala Got Engaged : നടൻ നാഗ ചൈതന്യയും നടി ശോഭത ധൂലി പാലയും വിവാഹിതരാവുന്നു; വാർത്തകൾ ഔദ്യോഗികമായി സ്ഥിരീകരിച്ച് മാധ്യമങ്ങൾ. തെലുങ്ക് സിനിമകളിലൂടെ ജനങ്ങൾക്ക് സുപരിചിതനായ നടനാണ് നാഗ ചൈതന്യ. നടൻ നാഗാർജുനയുടെ മകനാണ് ഇദ്ദേഹം. 2009 മുതൽ സിനിമാ മേഖലയിൽ സജീവമാണ് . നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 100% love, ധട്ക, മനം, പ്രേമം, ലവ് സ്റ്റോറി, എന്നിവയെല്ലാം താരം അഭിനയിച്ച ചിത്രങ്ങളിൽ ചിലതാണ്.

ഇപ്പോൾ കുറച്ച് നാളുകളായി നാഗ ചൈതന്യയുടെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധനേടുന്നുണ്ട്. തെലുങ്ക് നടിയായ സാമന്തയുമായി ആയിരുന്നു നടൻ ആദ്യം വിവാഹിതനായത്. 2017ലായിരുന്നു ഇവരുടെ വിവാഹം തുടർന്ന് ഇവർ തമ്മിലുള്ള വിവാഹം മോചനം നടന്നത് 2021 ലാണ്. ശേഷം നാഗ ചൈതന്യ മറ്റൊരാളുമായി പ്രണയത്തിലാണെന്നുള്ള വാർത്തകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

നടി ശോഭത ധൂലിപാലയുടെ പേരാണ് നടന്റെ പേരിനൊപ്പം ചേർത്ത് ആരാധകർ പറഞ്ഞിരുന്നത്. ഇപ്പോഴത ഇവർ ഇരുവരുടെയും വിവാഹം തീരുമാനിച്ചിരിക്കുകയാണ്. തെലുങ്കു മാധ്യമങ്ങളാണ് ഔദ്യോഗികമായി ഈ വാർത്ത ആദ്യം റിലീസ് ചെയ്തിരിക്കുന്നത്. നാഗ ചൈതന്യയുടെയും ശോഭതയുടെയും വിവാഹം ഉടൻ ഉണ്ടാകും എന്നും അതിനു മുന്നോടിയായി വിവാഹ നിശ്ചയം നടക്കുന്നു എന്നുമാണ് പുതിയ വിവരങ്ങൾ. നാഗാർജുനയും തന്റെ പേജിലൂടെ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.

ഓഗസ്റ്റ് എട്ടാം തീയതി രാവിലെ 9:42ന് എന്റെ മകൻ നാഗ ചൈതന്യയും ശോഭതയും തമ്മിലുള്ള വിവാഹനിശ്ചയം തീരുമാനിച്ചിരിക്കുന്നു എന്നാണ് നാഗ ചൈതന്യ തന്റെ ഔദ്യോഗിക പേജിൽ കുറിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ ഒരു വൈന്‍ ടേസ്റ്റിം​ഗ് സെഷനില്‍ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. പിന്നാലെയാണ് ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്നുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.ബോളിവുഡ് ചിത്രം രമണ്‍ രാഘവ് 2.0 യിലൂടെ 2016 ലാണ് ശോഭിത ധൂലിപാല സിനിമയിൽ എത്തിപ്പെട്ടത്.

Naga ChaitanyaNaga Chaitanya Sobhita Dhulipala Got EngagedNagarjuna AkkineniSobhita Dhulipala