ഏറെ അഭിമാനം നിറഞ്ഞ നിമിഷം; സ്വന്തം അധ്വാനത്തിൽ നിന്നും സ്വരുകൂട്ടി വാങ്ങിയ കാർ, സന്തോഷം അറിയിച്ച് നാദിറ മെഹ്റിൻ.!! | Nadira Mehrin New Car Nissan

ഏറെ അഭിമാനം നിറഞ്ഞ നിമിഷം; സ്വന്തം അധ്വാനത്തിൽ നിന്നും സ്വരുകൂട്ടി വാങ്ങിയ കാർ, സന്തോഷം അറിയിച്ച് നാദിറ മെഹ്റിൻ.!! | Nadira Mehrin New Car Nissan

Nadira Mehrin New Car Nissan : നാദിറമെഹ്റിൻ്റെ പുത്തൻ കാർ സ്വന്തമാക്കി. വിശേഷവുമായി താരം. ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. ആറു സീസൺ പിന്നിട്ടിരിക്കുന്ന വേളയിൽ നിരവധിപേർ മത്സരാർത്ഥികളായി എത്തിയിരുന്നു. എന്നാൽ ചില മത്സരാർത്ഥികൾക്ക് മാത്രമാണ് പ്രേക്ഷക പിന്തുണ കൂടുതൽ ലഭിച്ചിരുന്നത്. അതിലൊരാളാണ് നാദിറ മെഹ്റിൻ.

ബിഗ് ബോസിലെ മത്സരാർത്ഥികളിൽ ഏറ്റവും ജനപ്രീതി നേടിയ ഒരു മത്സരാർത്ഥിയായിരുന്നു നാദിറ. സീസൺ അഞ്ചിൽ മണിബോക്സ് ടാസ്കിൽ പങ്കെടുത്ത് ഏഴര ലക്ഷം രൂപ നേടി ബിഗ്ബോസിൽ നിന്നും പുറത്ത് പോയ ശക്തയായ മത്സരാർത്ഥിയാണ് നാദിറ മെഹ്റിൻ. യുട്യൂബറായും, മോഡലായുമാണ് ആദ്യം പ്രേക്ഷകരുടെ മുന്നിൽ എത്തിയതെങ്കിലും, ബിഗ്ബോസിന് ശേഷം നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യുകയും ചെയ്തു. ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്നും പ്രധാന വേഷത്തിൽ എത്തുന്ന ഒരു ചിത്രമാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

ബിഗ്ബോസ് സീസൺ 6 ലെ താരമായ അസി റോക്കിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അസി റോക്കിയുടെ ആദ്യ ചിത്രമാണിത്. സിനിമാ വിശേഷങ്ങൾ എത്തിയതിന് പിന്നാലെയാണ് താരത്തിൻ്റെ ജീവിതത്തിലെ മറ്റൊരു സന്തോഷകരമായ വാർത്ത വൈറലായി മാറുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ നാദിറ പങ്കുവെച്ച ഒരു വിശേഷമാണ് ഇപ്പോൾ വൈറലായി മാറുന്നത്. താരം ഒരു പുതിയ കാർ സ്വന്തമാക്കിയിരിക്കുകയാണ്.

നിസാൻ്റെ കാറാണ് താരം വാങ്ങിയിരിക്കുന്നത്. പിസ്ത പച്ച നിറത്തിലുള്ളതാണ് താരത്തിൻ്റെ പുതിയ കാർ. വ്യത്യസ്ത നിറം തിരഞ്ഞെടുത്തത് എല്ലാവരും ശ്രദ്ധിക്കാനാണെന്നും, ഇപ്പോൾ യാത്ര ചെയ്യാൻ അത്യാവശ്യമായി ഒരു കാർ വേണ്ടി വന്നതിനാലാണ് ഈ ഒരു കാർ വാങ്ങിയതെന്നും, എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാർ മിനി കൂപ്പർ ആണെന്നും താരം പറഞ്ഞു. വീടുപണിയൊക്കെ നടക്കുന്നതിനാൽ അതിനുള്ള സാമ്പത്തികമില്ലെന്നും, എന്നാൽ മിനി കൂപ്പർ ഞാൻ സ്വന്തമാക്കുമെന്നും താരം മാധ്യമങ്ങളോട് പറയുകയുണ്ടായി.

Nadira MehrinNadira Mehrin New Car NissanNissan