Nadhirshah’s Sister’s Daughter Passed Away : മിമിക്രി താരമായി കടന്ന് വന്നു നാടനായും മികച്ച പാരഡി ഗായകൻ ആയും ഒടുവിൽ സംവിധായകനായുമെല്ലാം മലയാളികളെ അത്ഭുതപ്പെടുത്തിയ താരമാണ് നാദിർഷ. പാരഡി ഗാനങ്ങളിൽ ഒരു പുലി തന്നെയാണ് താരം. താരത്തിന്റെ പല പാട്ടുകളും വൻ ഹിറ്റാണ് പ്രത്യേകിച്ച് വീഡിയോ കാസറ്റുകളുടെ കാലത്ത് പാരഡിയിലൂടെ വലിയൊരു തരംഗം തന്നെ നാദിർഷ സൃഷ്ടിച്ചിരുന്നു.
തുടക്ക കാലത്ത് സിനിമകളിൽ അഭിനയിച്ച താരം പിന്നീട് കൂടുതൽ ചെയ്തത് സ്റ്റേജ് ഷോകൾ ആണ്. ഗായകനായും അവതാരകൻ ആയും ടെലിവിഷൻ മേഖലയിലും തന്റെതായ ഒരു ഐഡന്റിറ്റി ഉണ്ടാക്കാൻ നാദിർഷയ്ക്ക് കഴിഞ്ഞു. നാദിർഷ പിന്നീട് മലയാളികളുടെ മനസ്സിൽ നിറയുന്നത് മലയാള സിനിമയിലെ മഹത്തായ ഒരു സുഹൃത്ത് ബന്ധത്തിന്റെ പേരിലാണ്. അത് മറ്റാരും ആയല്ല ജനപ്രിയ നടൻ ദിലീപും ആയിട്ടാണ്.
തുടക്ക കാലത്ത് മിമിക്രി സ്റ്റേജുകളിൽ തുടങ്ങിയ സൗഹൃദം ഇന്നും ഒരു മങ്ങലും ഏൽക്കാതെ കൊണ്ട് നടക്കുന്നവർ ആണ് ദിലീപും നാദിർഷയും. ദിലീപിന്റെ നല്ല സമയങ്ങളിലും മോശം സമയങ്ങളിലും എല്ലാം തോളോട് തോൾ ചേർന്ന് നിന്ന ആത്മാർത്ഥ സുഹൃത്തായും മലയാളികൾ നാദിർഷയെ കണ്ടിട്ടുണ്ട്. ഇപ്പോൾ ഇരുവരുടെയും മക്കൾ തമ്മിലും ഇങ്ങനെ ഒരു സൗഹൃദം ഉണ്ട്. സൗഹൃദത്തിൽ ഉപരി ശരിക്കും ഒരു കുടുംബം പോലെയാണ് ദിലീപും നാദിർഷയും.
അമർ അക്ബർ അന്തോണി എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത് കൊണ്ടാണ് താരം സംവിധായക ജീവിതത്തിലേക്ക് കടന്നത് പിന്നീട് കട്ടപ്പനയിലെ ഹൃതിക് റോഷൻ, കേശു ഈ വീടിന്റെ നാഥൻ, മേരാ നാം ഷാജി എന്നീ ചിത്രങ്ങളും നാദിർഷ സംവിധാനം ചെയ്തു. പുതിയ ചിത്രങ്ങളുടെ തിരക്കിനിടയിൽ ആണ് താരം എന്നാൽ ഇപ്പോഴിതാ വലിയൊരു ദുഖത്തിന്റെ സമയത്തിലൂടെയാണ് നാദിർഷയും കുടുംബവും കടന്ന് പോകുന്നത്. താരത്തിന്റെ സഹോദരിയുടെ മകൾ അലീന മ ര ണ പ്പെ ട്ട വാർത്തയാണ് പുറത്ത് വരുന്നത്.