ഈ കടുക് നിസ്സാരക്കാരൻ അല്ല, ഈശ്വരാ അറിഞ്ഞില്ലല്ലോ ഇത്…!!

0

ഈ കടുക് നിസ്സാരക്കാരൻ അല്ല, ഈശ്വരാ അറിഞ്ഞില്ലല്ലോ ഇത്…!! ഇന്ത്യയിൽ സർവ്വസാധാരാണമായി ഉപയോഗിക്കുന്ന ഒരു വ്യഞ്ജനമാണ്‌ കടുക്. ഭാരതത്തിൽ കറികളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു വ്യഞ്ജനം കൂടിയാണ്‌ കടുക്. മിക്ക കറികളിലും സ്വാദ് കൂട്ടുന്നതിനായി അവസാനം കടുക് എണ്ണയിൽ ഇട്ട് വറുത്ത് ചേർക്കുന്നു. ഈ സസ്യം ഭാരതത്തിൽ ഉടനീളം വളരുന്നതുമാണ്‌. ശൈത്യകാല വിള എന്നരീതിയിൽ ഉത്തർപ്രദേശ്, പഞ്ചാബ്, സംസ്ഥാനങ്ങളിലും വ്യാവസായിക അടിസ്ഥാനത്തിൽ എണ്ണ എടുക്കുന്നതിനായി മാത്രം മധ്യപ്രദേശ്, ബീഹാർ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും മൈസൂറിലും കടുക് കൃഷി ചെയ്തുവരുന്നു. ഔഷധങ്ങളുടെ ദേവനായ ഈസ്കൽപസാണ്‌ കടുക് കണ്ടുപിടിച്ചതെന്ന് ഗ്രീക്കുകാർ വിശ്വസിക്കുന്നു.

കറികൾക്ക് രുചി കൂട്ടുന്നതിനു മാത്രമല്ലാതെ, ഭക്ഷണ പദാർത്ഥങ്ങൾക്ക് പ്രത്യേകിച്ച് അച്ചാർ വിഭവങ്ങൾക്ക് കേടുവരാതെ ഏറെനാൾ സൂക്ഷിക്കുന്നതിനും കടുക് ഉപയോഗിക്കുന്നു. ആസ്മ എന്ന അസുഖത്തിന്റെ ബുദ്ധിമുട്ട് കുറയ്ക്കാനായി നൽകപ്പെടുന്ന സെലനിയം എന്ന പോഷകം കടുകിൽ നിന്നും നിർമ്മിക്കുന്നതാണ്‌.

കടുക്‌ ഉത്പന്നങ്ങളിൽ പ്രധാനം കടുകിന്റെ എണ്ണയാണ്‌. ഇതിനെ കടുകെണ്ണ എന്ന് പറയുന്നു. കൈകാലുകളുടെ കഴപ്പിനും വളംകടിക്കും കടുകെണ്ണ വളരെ നല്ല ഔഷധമാണ്‌. കടുകെണ്ണ ആയുർവേദ ചികിത്സയിൽ ഞരമ്പുരോഗങ്ങൾ, ഞരമ്പു വീക്കങ്ങൾ എന്നീ രോഗങ്ങൾക്ക് ലേപനമായി ഉപയോഗിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lillys Natural Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…