മുളപ്പിച്ച വെളുത്തുള്ളി നിസ്സാരക്കാരൻ അല്ല😱😱😱

മുളപ്പിച്ച വെളുത്തുള്ളി നിസ്സാരക്കാരൻ അല്ല😱😱😱 വെളുത്തുള്ളി ഇല്ലാതെ അടുക്കളയിലെ പാചകം പൂർത്തിയാക്കാൻ കഴിയില്ല. വെളുത്തുള്ളി ഭക്ഷണവസ്തുക്കളില്‍ സ്വാദു വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ മാറാന്‍ കൂടി സഹായിക്കുന്നവയാണ്. എന്നാല്‍ മുള്ച്ച, അതായത് പച്ച നിറത്തിലെ മുള വന്ന വെളുത്തുള്ളി ഉപയോഗിയ്ക്കുന്നത് കൂടുതല്‍ നല്ലതാണെന്നു പറയും.

ഉള്ളിയെപ്പോലെ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും കൃഷിചെയ്തു വരുന്ന ഒരു വിളയാണ് വെളുത്തുള്ളി. മധ്യേഷ്യയും മെഡിറ്ററേനിയൻ പ്രദേശങ്ങളുമാണ് വെളുത്തുള്ളിയുടെ ജന്മസ്ഥലങ്ങൾ എന്നു പറയുന്നു. വളരെ പുരാതനകാലം മുതൽതന്നെ ഈജിപ്തിലും ഗ്രീസിലും കൃഷി ചെയ്തുവന്നിരുന്നതായി രേഖകൾ ഉണ്ട്. പുരാതന ഈജിപ്തിൽ പിരമിഡ്ഢുകൾ പണിയുന്ന അടിമകൾക്ക് കായികക്ഷമതക്കും, രോഗപ്രതിരോധത്തിനുമായി വെളുത്തുള്ളി നൽകിയിരുന്നതായി പറയപ്പെടുന്നു.

കേരളത്തിലെ വെളുത്തുള്ളി കൃഷി ഇടുക്കിയിലെ ദേവികുളം താലൂക്കിലെ വട്ടവട ഗ്രാമത്തിലാണ്‌. ഭാരതത്തിൽ ഉത്തർ പ്രദേശ്, ബിഹാർ,കർണ്ണാടകം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിൽ വെളുത്തുള്ളി കൃഷിചെയ്യുന്നു. പച്ചക്കറികൾക്കും ഇറച്ചിക്കും രുചിയും മണവും നൽകുന്നതിനും അച്ചാറുകളും മറ്റും കേടുകൂടാതെ സൂക്ഷിക്കാനും വെളുത്തുള്ളി ഉപയോഗിച്ചുവരുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി EasyHealth ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post