സിനിമ വിജയിക്കുമെന്ന അന്ധവിശ്വാസം കൊണ്ടാണ് ജനാർദ്ദനനെ സിനിമയിൽ അഭിനയിപ്പിച്ചിരുന്നത്; അദ്ദേഹത്തെ വെച്ച് ആദ്യത്തെ ഷോട്ട് എടുക്കുന്ന ചിത്രങ്ങളെല്ലാം വിജയിക്കും – മുകേഷ് പറയുന്നു.!! | Mukesh Talks About Janardhanan And Movie

Mukesh Talks About Janardhanan And Movie : സിനിമയിൽ പലതരത്തിലുള്ള അന്ധവിശ്വാസങ്ങൾ നിലനിൽക്കാറുണ്ട്. ഈ അന്ധവിശ്വാസങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് ഇപ്പോൾ നടനും എം എൽ എയുമായ മുകേഷ്. സിനിമയിൽ എത്തിയ കാലം മുതൽ തന്നെ ഇത്തരത്തിലുള്ള പല വിശ്വാസങ്ങളെക്കുറിച്ചും നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്. പതിറ്റാണ്ടുകളായി സിനിമയിൽ നിലനിൽക്കുന്ന

വ്യക്തിത്വം തന്നെയാണ് മുകേഷ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രസക്തി ഏറുന്നുണ്ട്.സ്വന്തം യൂട്യൂബ് ചാനൽ ആയ മുകേഷ് സ്പീക്കിംഗ് എന്ന പരിപാടിയിലൂടെയാണ് ഇത്തരം അന്ധവിശ്വാസങ്ങളെ കുറിച്ച് മുകേഷ് മനസ്സുതുറന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. സിനിമയിലെ അന്ധവിശ്വാസങ്ങളുടെ ഒരു ഉദാഹരണം പറയുകയാണെങ്കിൽ സിനിമയിൽ വില്ലൻ

കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് വ്യക്തിയായിരുന്നു ജനാർദ്ദനൻ. പിന്നീടദ്ദേഹം ഹാസ്യ കഥാപാത്രങ്ങളിലേക്ക് മാറി അദ്ദേഹത്തിന് ഹാസ്യ പറ്റുമോ എന്ന് എല്ലാവരും സംശയിച്ചിരുന്ന കാലത്താണ് ഹാസ്യം ചെയ്തുകൊണ്ട് അദ്ദേഹം ആളുകളെ വിസ്മയിപ്പിച്ചിരുന്നത്. അദ്ദേഹം ഹാസ്യ റോളിൽ എത്തിയ ചിത്രങ്ങൾ എല്ലാം തന്നെ വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. അതോടെ സിനിമയിൽ ഒരു

അന്ധവിശ്വാസം നിലനിന്നു. ജനാർദ്ദനനെ വെച്ച് ആദ്യത്തെ ഷോട്ട് എടുക്കുന്ന ചിത്രങ്ങളെല്ലാം വിജയിക്കുമെന്ന് ആയിരുന്നു. അതുകൊണ്ട് തന്നെ സിനിമയുടെ പൂജ കഴിഞ്ഞതിനുശേഷം മേക്കപ്പിട്ട് ജനാർദ്ദനനെ അവിടെ നിർത്തും. ആദ്യത്തെ ഷോട്ട് അദ്ദേഹത്തിനെ കൊണ്ടാണ് ചെയ്യിപ്പിക്കുന്നത്. ചിത്രത്തിൽ ആദ്യത്തെ ഷോട്ട് അദ്ദേഹത്തെ വച്ച് എടുക്കുകയാണെങ്കിൽ ആ ചിത്രം വിജയിക്കുമെന്നത് ഒരു വിശ്വാസമാണ്. ആ വിശ്വാസം കൊണ്ടു മാത്രം അദ്ദേഹത്തെ ചില ചിത്രങ്ങളിൽ അഭിനയിപ്പിച്ചു എന്ന് കേട്ടിട്ടുണ്ട്. അതുപോലെ ചില ജീവികളും മറ്റും സിനിമയുടെ ലൊക്കേഷനിൽ വന്നാലും അത് നല്ലതാണെന്നും ചീത്തയാണെന്നും ഒക്കെയുള്ള വിശ്വാസമുണ്ട്. ഉദാഹരണമായി റാംജിറാവു സ്പീക്കിങ് സെറ്റിൽ ഒരു മൂങ്ങ വന്നിരുന്നു, ആദ്യത്തെ രംഗം എടുക്കുമ്പോൾ. ആ ചിത്രം ഹിറ്റായപ്പോൾ എല്ലാവരും പറഞ്ഞു അതാ മൂങ്ങ വന്നതിന്റെ ഐശ്വര്യമാണ്. പിന്നീട് എടുത്ത പല ചിത്രങ്ങളിലും ഈ ഒരു ഐശ്വര്യം ഉണ്ടെന്നും പറഞ്ഞ് മുങ്ങയുമായി എത്തിയവർ പോലുമുണ്ട്.

JanardhananMukesh