രണ്ടാം പിറന്നാളിന് ഇരട്ടി മധുരം; ഇന്ന് ഞങ്ങളുടെ ധ്വനി മോളുടെ രണ്ടാം പിറന്നാളാണ്, കൂടെ പുതിയൊരു വിശേഷം കൂടിയുണ്ട് യുവക്കൊപ്പം സന്തോഷം പങ്കുവെച്ച് മൃദുല വിജയ്.!! | Mridhula Vijai And Yuva Krishna Baby Dwanikrishna Birthday Highlights

Mridhula Vijai And Yuva Krishna Baby Dwanikrishna Birthday Highlights : മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് മൃദുല വിജയ്. സിനിമാ മേഖലയിലൂടെ തന്റെ കരിയർ ആരംഭിച്ചതെങ്കിലും മൃദുല കൂടുതൽ ശ്രദ്ധ നേടിയത് ടെലിവിഷൻ സീരിയലുകളിലൂടെ ആണ്. കൂടാതെ താരത്തിന്റെ ജനപ്രീതി മറ്റ് ടെലിവിഷൻ ഷോകളും വർദ്ധിപ്പിച്ചു.

തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സമയത്താണ് തരം വിവാഹ ജീവിതത്തിലേക്ക് പോയത്. സീരിയൽ രംഗത്ത് സജീവ സാന്നിധ്യമായ യുവ കൃഷ്ണയാണ് താരത്തെ വിവാഹം കഴിച്ചത്. തുടർന്ന് താരത്തിന് ധ്വനി എന്ന മകളും പിറന്നു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ യാത്രകളുടെ ചിത്രങ്ങളും വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ മകൾ ധ്വനിയുടെ പിറന്നാൾ ആഘോഷിക്കുകയാണ് താരം ഇപ്പോൾ. ധ്വനി മോളുടെ ചിത്രങ്ങൾ കൂട്ടിച്ചേർത്ത് ഒരു റീൽ വീഡിയോയിലൂടെയാണ് താരം മകൾക്ക് പിറന്നാൾ ആശംസകൾ നൽകിയിരിക്കുന്നത്.

വീഡിയോയിൽ മകളോടൊപ്പം ഉള്ള മനോഹരമായ നിമിഷങ്ങൾ ചിത്രങ്ങളായും ചെറിയ വീഡിയോസുകളായും കാണാം. നിരവധി ആരാധകരാണ് ഇപ്പോൾ ധ്വനി മോൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് എത്തിയത്. അഭിനയ ജീവിതത്തിലേക്ക് മകൾ ജനിച്ച് വളരെ വൈകാതെ തന്നെ താരം തിരിച്ചു എത്തിയിരുന്നു. നായികയായി വീണ്ടും മിനി സ്‌ക്രീനിൽ എത്തിയ താരം സീരിയൽ സെറ്റുകളിൽ നിന്നുമുള്ള വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ടം മാത്രം എന്ന സീരിയലിലെ നായികയായി അഭിനയിക്കുകയാണ് മൃദുല വിജയ്. സീരിയൽ രേയ്ജൻ രാജൻ മൃദുലയുടെ നായകനായി അഭിനയിക്കുന്നത് ഇഷിത മഹേഷ് എന്ന കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. കരിയറിൽ തന്നെ ഏറ്റവും വലിയ വഴിത്തിരിവായത് സ്റ്റാർ മാജിക് ഷോയാണ്. ആദ്യം ഷോയിൽ സിംഗിൾ ആയി പോയെങ്കിൽ പിന്നീട് താരത്തിന് തന്റെ ഭർത്താവിനും കുഞ്ഞിനും പോകാനുള്ള അവസരം ലഭിച്ചു.

DwanikrishnaMridhula VijaiYuva Krishna