Mounaragam Fame Beena Antony Latest Post Viral : മിനിസ്ക്രീൻ പരമ്പരകളിലൂടെ ആളുകൾക്കിടയിലേക്ക് കടന്നുവന്ന താരമാണ് ബീന ആൻറണി. നിരവധി റിയാലിറ്റി ഷോകളിലും പരമ്പരകളിലും അടക്കം തൻറെ സാന്നിധ്യം അറിയിച്ച ബീന മലയാള സിനിമയിലും വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. താരത്തെ സംബന്ധിക്കുന്ന വാർത്തകൾക്കൊക്കെ എന്നും ഒരു പ്രത്യേക സ്വീകാര്യത തന്നെ ആളുകൾക്കിടയിൽ നിന്ന്
ലഭിക്കാറുണ്ട്. അഭിനയരംഗത്തേക്ക് കടന്നുവന്ന കാലം മുതൽ തന്നെ സിനിമയിലും സീരിയലുമായി സജീവസാന്നിധ്യമായി മാറുവാൻ താരത്തിന് സാധിച്ചിട്ടും ഉണ്ട്. വിവാഹശേഷം മിനിസ്ക്രീൻ പരമ്പരകളിലേക്കാണ് താരം കൂടുതലും ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. പ്രത്യേകിച്ച് വില്ലത്തി കഥാപാത്രങ്ങളിലേക്ക്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം പരമ്പരയിലെ വില്ലത്തി റോളിൽ
തിളങ്ങുകയാണ് കാലങ്ങളായി താരം ഇതിലൂടെ നിരവധി ഹേറ്റേഴ്സിനെയും ലവേഴ്സിനെയും നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മുൻപ് പല വീഡിയോകളിലും ജിമ്മിൽ പോകുന്നതിനെപ്പറ്റിയും വെയിറ്റ് കുറയ്ക്കുന്നതിനെപറ്റിയും ഒക്കെയുള്ള വിശേഷങ്ങൾ ബീന പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ ഈ ന്യൂയറിന് പലതാരങ്ങളെയും പോലെ മറ്റൊരു വിശേഷവുമായി
എത്തിയിരിക്കുകയാണ് ബീന ആൻറണിയും. ഇത്തവണയും ജിമ്മിൽ നിന്നുള്ള വിശേഷമാണ് താരത്തിന് ആളുകളിലേക്ക് എത്തിക്കുവാൻ ഉള്ളത്. കേക്കും വൈനും തന്നെ തകർത്തു കളഞ്ഞു… ഇനി കുറച്ച് കഷ്ടപ്പെടാമെന്ന് തീരുമാനിച്ചു എന്നുമാണ് ജിമ്മിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പം താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി വ്യത്യസ്ത പോസിലുള്ള ചിത്രങ്ങളും ജിമ്മിൽ നിന്ന് ബീന പങ്കുവെച്ച് കഴിഞ്ഞു. ജിമ്മിലെ വർക്കൗട്ട് കഴിഞ്ഞുള്ള പോസ്റ്റുകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത് എന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നു. രശ്മി സോമൻ അടക്കമുള്ള സഹതാരങ്ങൾ ബീനയുടെ പോസ്റ്റിനു താഴെ കമൻറ് ആയി എത്തിയിട്ടുണ്ട്. ചേച്ചിക്ക് സാധിക്കുമെന്നും കീപ് ഗോയിങ് എന്നും ഉള്ള നിരവധി കമന്റുകളാണ് ബീനയുടെ പോസ്റ്റിനു താഴെ വരുന്നത്. അതേസമയം തന്നെ താരത്തിനെ പരിഹസിക്കുന്നവരുടെ എണ്ണവും കുറവല്ല. എന്നാൽ ഈ പുതുവർഷത്തിൽ എല്ലാ പോസിറ്റിവിറ്റികളെയും ഏറ്റെടുത്തുകൊണ്ട് മുന്നോട്ടുപോകുവാനാണ് താരം ശ്രമിക്കുന്നത്.