മുരിങ്ങയില ഉണക്കി പൊടിച്ചു സൂക്ഷിച്ചാൽ; ദിവസവും ഒരു ടീസ്പൂൺ…!!

മുരിങ്ങയില ഉണക്കി പൊടിച്ചു സൂക്ഷിച്ചാൽ; ദിവസവും ഒരു ടീസ്പൂൺ…!! ആയുർവ്വേദ വിധിപ്രകാരം മുരിങ്ങയില മുന്നൂറോളം രോഗങ്ങളെ ചെറുക്കാൻ പ്രാപ്തമാണ്‌. ശാസ്ത്രീയഗവേഷണങ്ങളും ഈ വാദം ശരിവയ്ക്കുന്നു. ഒരു ഗ്രാം മുരിങ്ങയിലയിൽ ഓറഞ്ചിലുള്ളതിനേക്കാൾ ഏഴുമടങ്ങ്‌ ജീവകം സി, പാലിലുള്ളതിനേക്കാൾ നാലുമടങ്ങ്‌ കാൽസ്യം, രണ്ടുമടങ്ങ്‌ കൊഴുപ്പ്‌, കാരറ്റിലുള്ളതിനേക്കാൾ നാലുമടങ്ങ്‌ ജീവകം എ, വാഴപ്പഴത്തിലുള്ളതിനേക്കാൾ മൂന്നുമടങ്ങ്‌ പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതായും നിരവധി ഗവേഷണങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഇക്കാരണങ്ങൾക്കൊണ്ട്‌ മുരിങ്ങയെ ജീവന്റെ വൃക്ഷം എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. നാട്ടുവൈദ്യത്തിൽ തടി, തൊലി, കറ, ഇലകൾ, വിത്തുകൾ, പൂക്കൾ എന്നിവയെല്ലാം ഉപയോഗിക്കുന്നുണ്ട്. രോഗങ്ങളെ കണ്ടുപിടിക്കാനോ, ചികിൽസിക്കാനോ, തടയാനോ കഴിയുന്നില്ലെങ്കിലും രക്തത്തിന്റെ ഘടനയെ മുരിങ്ങ എങ്ങനെയെല്ലാം ബാധിക്കുമെന്നു പഠിക്കാൻ ഗവേഷണങ്ങൾ നടന്നിട്ടുണ്ട്.

മുലയൂട്ടുന്ന അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പോഷകക്കുറവിനു മുരിങ്ങയില വളരെ ഫലപ്രദമാണ്.[30] പോഷകക്കുറവുള്ളപ്പോൾ അതിനെ മറികടക്കാൻ മുരിങ്ങയ്ക്കുള്ള കഴിവ് അസാമാന്യമാണെന്നും ദാരിദ്ര്യം ആസന്നമാണെന്ന ഘട്ടത്തിൽ മുരിങ്ങ ഇലപ്പൊടിയാണ് നൽകേണ്ടതെന്നും പറയുന്നുണ്ട്. വരണ്ട സ്ഥലങ്ങളിൽപ്പോലും നന്നായി വളരുന്ന മുരിങ്ങയ്ക്ക് വർഷം മുഴുവൻ പോഷകസമൃദ്ധമായ ഭക്ഷണം നൽകാൻ കഴിയുന്നു.

ഇലകൾ പല തരത്തിൽ ഉപയോഗിക്കാം. ഫിലിപ്പിനോ വിഭവങ്ങളായ ടിനോല, ഉട്ടാൻ എന്നിവപോലുള്ള സാധാരണ ചാറു അടിസ്ഥാനമാക്കിയുള്ള സൂപ്പുകളിലേക്ക് ചേർക്കുന്നു. നന്നായി അരിഞ്ഞ ഇളം മുരിങ്ങ ഇലകൾ പച്ചക്കറി വിഭവങ്ങൾക്കും സലാഡുകൾക്കും അലങ്കാരമായി ഉപയോഗിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post