ഒടുവിൽ അവർക്കും അത് ബോധ്യപ്പെട്ടു.!! എല്ലാർക്കും ഏട്ടനൊപ്പം ഫോട്ടോ എടുക്കണം; നിർണയം ലുക്കിൽ കാസ്പറിനും വിസ്കിക്കും ഒപ്പം മോഹൻലാൽ.!! | Mohanlal With His Pets Casper And Whiskey

Mohanlal With His Pets Casper And Whiskey : നമ്മുടെ താരങ്ങൾക്ക് വളർത്തുമൃഗങ്ങളോടുള്ള സ്നേഹവും താൽപര്യവും പ്രേക്ഷകർക്ക് സുപരിചിതമാണ്. പല സൂപ്പർ താരങ്ങൾക്കും വിദേശത്തു നിന്നുള്ളതും, ഇന്ത്യയിലുള്ളതുമായ പല ഇനത്തിൽപ്പെട്ട വളർത്തുമൃഗങ്ങളുണ്ട്. ചില താരങ്ങൾക്ക് ഒന്നും രണ്ടൊന്നുമല്ല വളർത്തുമൃഗങ്ങളുള്ളത്. ഇവർക്ക് അവരോടുള്ള പരിചരണവും കുടുംബത്തിലെ ഒരംഗത്തെപ്പോലെ തന്നെയാണ്.

നമ്മുടെ മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ താരങ്ങൾക്കും വളർത്തു മൃഗങ്ങൾ ഉണ്ട്. എന്നാൽ മോഹൻലാലിന് വളർത്തുമൃഗങ്ങളോടുള്ള സ്നേഹം എല്ലാ പ്രേക്ഷകർക്കും അറിയാവുന്നതാണ്. വിവിധ ഇനത്തിലുള്ള പട്ടികളും പൂച്ചകളുമാണ് മോഹൻലാലിൻ്റെ വളർത്തുമൃഗങ്ങളിൽ പെടുന്നത്. ലാലേട്ടൻ്റെ വളർത്തു പൂച്ച സിമ്പയെ അറിയാത്ത സോഷ്യൽ മീഡിയ ആരാധകർ ഇല്ലെന്ന് തന്നെ പറയാം. കാരണം സിമ്പയ്ക്കൊപ്പമുള്ള പല ചിത്രങ്ങളും താരത്തിൻ്റെ ഒപ്പം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. സിമ്പയെ പോലെ തന്നെ വൈറലാണ് മോഹൻലാലിൻ്റെ കളക്ഷനിലെ നായകളും. ഇവരിൽ മുമ്പനായി നിൽക്കുന്നത് റോട്ട് വീലറാണ്.

ഇവനെ കൂടാതെ ആസ്ത്രേലിയയിൽ നിന്നുള്ള ഒരു സൈബീരിയൻ ഹസ്കിവിഭാഗത്തിലുള്ള ഒരു നായയും താരത്തിനുണ്ട്. സ്റ്റോം എന്നാണ് അവനെ വിളിക്കുന്നത്. എന്നാൽ ഇപ്പോൾ താരം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ മുഖം കാണിക്കാത്ത രണ്ട് അതിഥികളാണ് ഇന്ന് ലാലേട്ടൻ്റെ കൂടെ വന്നിരിക്കുന്നത്. വളർത്തുമൃഗങ്ങളായ കാസ്പറും, വിസ്കിയും.

സോഫയിൽ കിടന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ലാലേട്ടൻ്റെ അടുത്ത് കാസ്പറും വിസ്കിയും ഫോട്ടോ പോസിനായി ഇരിക്കുന്നതാണ് കാണുന്നത്. വളരെ സന്തോഷത്തിൽ താരം ക്യാപ്ഷനായി പറഞ്ഞിരിക്കുന്നത് ഒടുവിൽ കാസ്പറും വിസ്കിയും എനിക്കൊപ്പം പോസ് ചെയ്തു എന്നു തന്നെയാണ്. ഒഴിവു സമയങ്ങളിൽ തൻ്റെ വളർത്തുമൃഗങ്ങളെ പരിചരിക്കാനൊക്കെ താരം സമയം ചിലവഴിക്കാറുണ്ട്. താരത്തിൻ്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമൻ്റുമായി വന്നിരിക്കുന്നത്. പഴയ ലാലേട്ടനെ തിരിച്ചുകിട്ടി എന്നാണ് ഒരു ആരാധകൻ പറഞ്ഞിരിക്കുന്നത്. ഇപ്പോൾ താരത്തിൻ്റെ ഈ പോസ്റ്റാണ് വൈറലായി മാറുന്നത്.