മോഹലാലിന്റെ ശത്രുദോഷം പൂജ; മാമനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി ലാലേട്ടൻ; ഉഗ്ര ശക്തിയുടെ ദേവിയെ തൊഴുത് വണങ്ങി താര രാജാവ്.!! | Mohanlal At Mamanikkunnu Sri Mahadevi Temple

Mohanlal At Mamanikkunnu Sri Mahadevi Temple : എന്നും മലയാളികളുടെ അഭിമാനമാണ് മോഹൻലാൽ. വിരലുകൾ കൊണ്ട് പോലും അഭിനയിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ, 1980 ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് വന്നത്.

മുടി വളർത്തി പേടിപ്പിക്കുന്ന വില്ലനായി എത്തിയ മോഹൻലാൽ അധികം താമസിയാതെ തന്നെ മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ചു. വില്ലനായി എത്തി പിന്നീട് ഇങ്ങോട്ട് മലയാള സിനിമയിലെ ഏറ്റവും മികച്ച നടനായി മാറിയ മോഹൻലാലിൻറെ അഭിനയജീവിതം അത്ഭുതപ്പെടുത്തുന്നതാണ്. എൺപതുകളിലോ തോന്നൂറുകളിലോ മാത്രം ഒതുങ്ങി തീരുന്നതായിരുന്നില്ല ആ അതുല്യ കലാകാരന്റെ നടന ജീവിതം. ഇരുപതുകളും കടന്ന് അതിങ്ങനെ പ്രവാഹിച്ചു കൊണ്ട് തന്നെ ഇരിക്കുകയാണ്.

പ്രണയവും ഹീറോസവും എല്ലാം മലയാളിക്ക് ഹരമായി മാറിയത് മോഹൻലാൽ എന്ന തരത്തിലൂടെയാണ്. ഒൻപതോളം സംസ്ഥാന അവാർഡുകൾ, ദേശീയ അവാർഡുകൾ, ഡോക്ടറേറ്റ്, ലെഫ്റ്റനന്റ് കേണൽ പദവി എന്നിങ്ങനെ നൂറ് കണക്കിന് അംഗീകാരങ്ങൾ നൽകിയാണ് നാട് ആ കലാകാരനെ ആദരിച്ചത് . വർഷങ്ങളത്ര കഴിഞ്ഞിട്ടും സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാൻ മോഹൻലാൽ തയ്യാറായിരുന്നില്ല. ഇപോഴിതാ അതും സംഭവിച്ചു കഴിഞ്ഞു. മോഹൻലാലിൻറെ സംവിധാനത്തിൽ ആദ്യമായി പുറത്തിറങ്ങുന്ന ചിത്രം ഈ ഓണത്തിന് പുറത്തിറങ്ങുകയാണ്. ബറോസ് എന്ന 3 D ചിത്രമാണ് പുറത്തിറങ്ങാൻ ഒരുങ്ങുന്നത്.

ഓണത്തിന് റിലീസ് ആകാൻ ഒരുങ്ങുന്ന ബറോസിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. മോഹൻലാൽ തന്നെയാണ് ചിത്രത്തിലെ നായകൻ. ഇപോഴിതാ വിവിധ പരിപാടികളുമായി കണ്ണൂരെത്തിയ താരം മാമനിക്കുന്നു ക്ഷേത്രത്തിൽ തൊഴാൻ എത്തിയിരിക്കുകയാണ് മോഹൻലാൽ. ക്ഷേത്ര ഭാരവാഹികൾ അദ്ദേഹത്തെ സ്വീകരിക്കുകയും വിവിധ വഴിപാടുകൾ കഴിക്കുകയും ചെയ്തു. കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ പുഴയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മാമനിക്കുന്ന് മഹാ ദേവി ക്ഷേത്രം. പരാശക്തിയാണ് പ്രതിഷ്ഠ. ഏറെ സമയത്തെ ക്ഷേത്ര ദർശനത്തിന് ശേഷമാണ് മോഹൻലാൽ മടങ്ങിയത്.

Mohanlal At Mamanikkunnu Sri Mahadevi Temple