ഒരു മേശയ്‌ക്ക് അപ്പുറവും ഇപ്പുറവും ഏറുന്ന ഒന്നിച്ചൊരു അത്താഴം.!! ലിജോയുടെ ‘വാലിബനും ജയിംസും, ദുബായിൽ കണ്ടുമുട്ടിയപ്പോൾ; മോഹൻലാലും മമ്മുട്ടിയും കുടുംബസമേതം ദുബായിൽ.!! | Mohanlal And Mammootty With Family Together

Mohanlal And Mammootty With Family Together : മലയാളത്തിന്റെ സ്വന്തം താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. മമ്മൂട്ടിയും മോഹൻലാലും ഫാൻസ് ഗ്രൂപ്പുകൾ എന്നും എതിർവശത്താണെങ്കിലും മമ്മൂട്ടിയും മോഹൻലാലും എന്നും സുഹൃത്തുക്കളാണ്. ഇവർ തമ്മിലുള്ള സ്നേഹവും സൗഹൃദവും വളരെ വലുതാണ്. ഫാൻസ് ഗ്രൂപ്പുകൾ തമ്മിൽ പൊരിഞ്ഞ അടി നടക്കുമ്പോഴും ഇവരുടെ സൗഹൃദം പറഞ്ഞറിയിക്കുന്നതിലും

ഉപരിയാണ്. മലയിക്കോട്ടെ വാലിബൻ എന്ന പുതിയ മോഹൻലാൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത് മോഹൻലാലും മമ്മൂട്ടിയും കുടുംബസമേതം തീൻ മേശക്കരുകിൽ ഒന്നിച്ചിരിക്കുന്ന ഒരു ചിത്രമാണ്. മോഹൻലാലിനും കുടുംബത്തിനും ഒപ്പം മമ്മൂട്ടിയെയും ഭാര്യ സുൽഫത്തിനെയും ചിത്രത്തിൽ കാണാം. ദുബായിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ

എത്തിയതാണ് ഇരുവരും. ഈ ചിത്രം നിമിഷനേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വാലിബനും ജെയിംസും എന്നു തുടങ്ങി നിരവധി കമന്റുകൾ ആണ് ആരാധകർ ചിത്രത്തിനു താഴെ പങ്കുവയ്ക്കുന്നത്. കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഫാമിലി ഫോട്ടോ എന്നും പ്രേക്ഷകർ കമന്റ് ചെയ്യുന്നു. താരങ്ങളുടെ സുഹൃത്തായ സനിൽകുമാറാണ് ചിത്രം ആദ്യം പങ്കുവെച്ചത്. പിന്നീട് നിരവധി പേജുകളും ഈ

ചിത്രം ഏറ്റെടുത്തു. മോഹൻലാൽ നായകനായി ലിജോയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഇന്ത്യയിൽ മാത്രമല്ല വിദേശങ്ങളിലും പ്രദർശനം നടത്തുന്നുണ്ട്. പല പ്രദേശങ്ങളിൽ മല്ലന്മാരോട് യുദ്ധം ചെയ്ത് തറപറ്റിക്കുന്ന വാലിബനാണ് കഥയിലുള്ളത്. മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നിരവധി ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ തായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് കാതൽ. മമ്മൂട്ടി ജ്യോതിക കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഈ ചിത്രം വൻ ഹിറ്റാണ് ബോക്സ് ഓഫീസിൽ നേടിയത്. പിന്നീട് പുറത്തിറങ്ങിയ ജയറാമിന്റെ ചിത്രമായ ഓസ്ലറിലും മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ ചിത്രത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത്.