Mohanlal About Kaviyoor Ponnamma : ഒരിക്കലും പൊന്നമ്മ ചേച്ചിക്ക് ഒപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല, ഇടറുന്ന വാക്കുകൾ കൊണ്ട് അനുശോചനം പറയാനാകാതെ മോഹൻലാൽ മലയാള സിനിമയ്ക്ക് ഒരിക്കലും മായ്ക്കാൻ കഴിയാത്ത വിയോഗമാണ് നടി കവിയൂർ പൊന്നമ്മയുടേത്.
ജീവിതത്തിൽ എനിക്ക് വിതുമ്പുന്ന വാക്കുകൾ കൊണ്ട് ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ സാധിക്കുന്നില്ല. എന്നും ആ മാതൃസ്നേഹം ഓർമ്മകളിൽ നിറഞ്ഞു തുളുമ്പും എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. ഒരിക്കലും പൊന്നമ്മ ചേച്ചിയോട് ഒപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നു തന്നവളാണ് പൊന്നമ്മ ചേച്ചി. ഭാരതം, വിയറ്റ്നാം കോളനി, ദശരഥം, നാട്ടുരാജാവ്, കിരീടം, ഒപ്പം തുടങ്ങി പൊന്നമ്മ ചേച്ചി മാതൃത്വം പകർന്നു തന്ന ചിത്രങ്ങൾ വിരലിലെണ്ണാൻ കഴിയുന്നതിലും അധികമാണ്.
മകൻ അല്ലാതെ ഇരുന്നിട്ട് കൂടി മകനെ എന്ന് വിളിച്ച് ഓടിയെത്തുന്ന ഹിസ് ഹൈനസ് അബ്ദുള്ളയിലെ കഥാപാത്രം പോലെയായിരുന്നു എനിക്ക് അവർ വ്യക്തിജീവിതത്തിലും. ഇടറുന്ന വാക്കുകൾ കൊണ്ട് ചേച്ചിയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനാകുന്നില്ല. ഓർമ്മയിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞു തുളുമ്പും എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്. മലയാള സിനിമയിൽ കവിയൂർ പൊന്നമ്മയുടെ മകനായി ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത് മോഹൻലാൽ തന്നെയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവേ ഇന്നലെ ആയിരുന്നു നടിയുടെ അന്ത്യം. കഴിഞ്ഞ കുറച്ചു നാളായി അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു കവിയൂർ പൊന്നമ്മ. അഭിനയത്തിൽ നിന്ന് വിട്ടുനിന്ന കവിയൂർ പൊന്നമ്മ പറവൂർ കരുമല്ലൂരിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ആലുവയിലെ വീട്ടുവളപ്പിൽ വച്ച് നടിയുടെ സംസ്കാര ചടങ്ങുകൾ നടക്കും. താരത്തിന്റെ മര ണത്തിൽ അനുശോചനം അറിയിച്ച് സിനിമ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ അനുശോചനങ്ങൾ അറിയിച് രംഗത്തെത്തിയിട്ടുണ്ട്. അമ്മ വേഷങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞുനിന്ന കവിയൂർ പൊന്നമ്മ വിട പറയുമ്പോൾ 79 വയസ്സായിരുന്നു. പത്തനംതിട്ട ജില്ലയിലെ കവിയൂരിൽ ജനിച്ച ഇവർ തോപ്പിൽ ഭാസി സംവിധാനം ചെയ്ത മൂലധനം എന്ന നാടകത്തിലെ പാട്ടുപാടി അഭിനയിച്ചാണ് രംഗത്തെത്തിയത്. തുടർന്ന് 1964ൽ പുറത്തിറങ്ങിയ കുടുംബിനി എന്ന ചിത്രത്തിലെ മുഴനീള കഥാപാത്രത്തിലൂടെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ശേഷം വെളുത്ത കത്രീന, ഓടയിൽ നിന്ന്, ക്രോസ് ബെൽറ്റ്, കരകാണാക്കടൽ, ത്രിവേണി, നിർമ്മാല്യം, ചാമരം, കൊടിയേറ്റ്, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, കിരീടം, വാത്സല്യം, നന്ദനം, തിങ്കളാഴ്ച നല്ല ദിവസം തുടങ്ങി 700 ലേറെ സിനിമകളിലും 30 ഓളം ടെലിവിഷൻ സീരിയലുകളിലും വേഷങ്ങൾ കൈകാര്യം ചെയ്തു.