ഒരു തവണ ചായയില്‍ ഈ ഇലയിട്ടു കുടിച്ചുനോക്കൂ പിന്നെ ഇങ്ങനെയേ കുടിക്കൂ…!!

ഒരു തവണ ചായയില്‍ ഈ ഇലയിട്ടു കുടിച്ചുനോക്കൂ പിന്നെ ഇങ്ങനെയേ കുടിക്കൂ…!! രാവിലെ ഒരു ചായ കുടിക്കാത്തവർ വിരളമായിരിക്കും. സാദാരണ ചായക്ക് പകരം പനിക്കൂർക്ക ഇല ചേർത്ത് ഒരു ഔഷധ ചായ ആയാലോ ഇനി. പനിക്കൂർക്ക അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. കർപ്പൂരവല്ലി, കഞ്ഞിക്കൂർക്ക, നവര എന്നീ പേരുകളിലും പനിക്കൂർക്ക അറിയപ്പെടുന്നു.

ആയുർവേദത്തിൽ പനികൂർക്കയുടെ ഇല പിഴിഞ്ഞ നീർ കഫത്തിന്‌ നല്ലൊരു ഔഷധമാണ്. പനിക്കൂർക്കയുടെ തണ്ട്, ഇല എന്നിവ ഔഷധത്തിനു് ഉപയോഗിക്കുന്നു. ഗൃഹവൈദ്യത്തിൽ, ചുക്കുകാപ്പിയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക. മൂത്രവിരേചനത്തിനു നല്ലതാണിത് പനിക്കൂർക്കയില നീര് കഴിച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കുമുണ്ടാകുന്ന പനി, ജലദോഷം, ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങൾ സുഖപ്പെടും.

പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക. വലിയ രസ്നാദി കഷായം, വാകാദി തൈലം എന്നിവയിലും ഉപയോഗിക്കുന്നു. ലോകത്തിൽ പല ഭാഗത്തും ഈ ഔഷധസസ്യത്തെ കുറിച്ചുള്ള ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. പനിക്കൂർക്കയുടെ നീര് നല്ലൊരു ആന്റിബയോട്ടിക്കാണെന്നു കണ്ടെത്തിയിട്ടുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PATHOOS KITCHEN ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…